കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് കിക്ക് ഓഫ് വന്‍വിജയം

IMG_1471ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ സഹോദരീയ നഗരം കേന്ദ്രീകരിച്ച് അമേരിക്കയിലും കേരളത്തിലുമായി ചാരിറ്റിപ്രവര്‍ത്തനം നടത്തി വരുന്ന കോട്ടയം അസോസിയേഷന്റെ ആനുവല്‍ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്റെ കിക്ക് ഓഫ് ജനുവരി 28 ഞായറാഴ്ച കൂടിയ യോഗത്തില്‍ വച്ച് നടത്തുകയുണ്ടായി.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഏപ്രില്‍ 7-ാം തീയതി ശനിയാഴ്ച 5 PM ന് Twining Hall, 4900 E STREET RD, TREVOSE, PA, 19053 വച്ച് നടത്തുന്നതാണ്. ചാരിറ്റി ബാങ്ക്വറ്റിന്റെ മുഖ്യ സ്‌പോണ്‍സറായി ഫിലഡല്‍ഫിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെയറിംഗ് ഹാന്‍ഡ്‌സ് ക്ലിനിക്കിന്റെ ഉടമയും പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനുമായ ഡോ.സജീഷ് തോമസ് ആണ്.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹാര്‍വി ദുരിതബാധിതര്‍, മിഷിനറി ഓഫ് സിസ്റ്റേഴ്‌സിന് നല്‍കി താങ്ക്‌സ് ഗിവിങ്ങ് ഡിന്നര്‍, ഭവന രഹിതര്‍ക്കായുള്ള ഭവന നിര്‍മ്മാണ പദ്ധതി, രോഗബാധിതര്‍ക്കായുള്ള ആരോഗ്യ സംരക്ഷണ പദ്ധതി, വിവാഹ സഹായ പദ്ധതി, വിദ്യാഭ്യാസ സാമ്പത്തീക സഹായ നിധി തുടങ്ങിയ സമൂഹത്തിലെ അശരണരും, ആലംബഹീനരുമായവരെ നന്മയുടെ നേര്‍ക്കാഴ്ചയിലൂടെ സഹായിച്ചു വരുന്ന വിവിധ തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് കോട്ടയം അസോസിയേഷന്‍ എക്കാലത്തും നേതൃത്വം കൊടുത്തു വരുന്നതെന്ന് ബെന്നി കൊട്ടാരത്തില്‍(പ്രസിഡന്റ്) പറയുകയുണ്ടായി.

കോട്ടയം അസോസിയേഷന്റെ വനിതാ ഫോറമിന്റെ ഇടയിലുള്ള കൂട്ടായ ചാരിറ്റി പ്രവര്‍ത്തനങ്ങളും സംഘടനയുടെ പ്രവര്‍ത്തന വിജയങ്ങള്‍ക്ക് സഹായകരമാം വിധമാണ് പ്രവര്‍ത്തിച്ചു വരുന്നതെന്നും സാറാഐപ്പും ബീനാ കോശി(വനിതാ ഫോറം) പറയുകയുണ്ടായി.

ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് നടത്തുന്നതിന് ആവശ്യകത നാളിതുവരെയുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളെ സമൂഹത്തിലറിയിക്കാനും അതിലും ഉപരി നേരിട്ടു ജനങ്ങളുമായി സഹവര്‍ത്തിക്കാനുള്ള അവസരമായിട്ടാണ് നടത്തുന്നതെന്നും അക്ഷരനഗരിയുടെ അഭിമാനമായി അമേരിക്കയിലുടനീളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള നേതൃത്വം കൊടുത്തു വരുന്ന കോട്ടയം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പൊന്‍തൂവല്‍ കൂടി ആയിരിക്കും ഈ ചാരിറ്റി ബാങ്ക്വറ്റ്‌നൈറ്റ് ജോബി ജോര്‍ജ്ജ്(കോര്‍ഡിനേറ്റര്‍, ബാങ്ക്വറ്റ്) പറയുകയുണ്ടായി.

കോട്ടയം അസോസിയേഷന്റെ നാളിതുവരെയുള്ള പ്രവര്‍ത്തന പന്ഥാവില്‍ എക്കാലത്തും സമൂഹത്തിന് ആവശ്യമുള്ളതും എന്നാല്‍ തികച്ചും വെല്ലുവിളികള്‍ നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരസംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന സംഘടനാ ശൈലിയാണ് നിവര്‍ത്തിച്ചു വരുന്നതെന്നും കോട്ടയം അസോസിയേഷന്റെ മുന്നോട്ടുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ള വ്യക്തികളോ ഇതര സംഘടനകളോ ഉണ്ടെങ്കില്‍ അവസരങ്ങള്‍ ഉണ്ടെന്നും അറിയിക്കുകയുണ്ടായി. ബാങ്ക്വറ്റ് നൈറ്റില്‍ അവാര്‍ഡ് വിതരണം കള്‍ച്ചറല്‍ പ്രോഗ്രാം, ഡിന്നര്‍ തുടങ്ങിയ കാര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

ജോസഫ് മാണി, സാബു ജേക്കബ് ജെയിംസ് അന്ത്രയോസ്, ഏബ്രഹാം ജോസഫ്, കുര്യന്‍ രാജന്‍, മാത്യു ഐപ്പ്, സാജന്‍ വര്‍ഗീസ്, സണ്ണി കിഴക്കേമുറി, ജോണ്‍ പി വര്‍ക്കി, വര്‍ഗീസ് വര്‍ഗീസ്, ജോഷീ കുര്യാക്കോസ്, റോണീ വര്‍ഗീസ്, രാജു കുരുവിള, സരിന്‍ ചെറിയാന്‍, സാബു പാമ്പാടി, മാത്യു ജോഷ്വ, വര്‍ക്കി പൈലോ, ജേക്കബ് തോമസ്, ജീമോന്‍ ജോര്‍ജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ചാരിറ്റി ബാങ്ക്വറ്റിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നതായി കോട്ടയം അസ്സോസിയേഷന്റെ പത്രകുറിപ്പില്‍ അറിയിക്കുകയുണ്ടായി.

കൂടതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക www.Kottayamassociation.org

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment