Flash News

സെന്റ് തോമസ് യുണൈറ്റഡ് ചര്‍ച്ച് ഓഫ് റോയ്‌സ് സിറ്റി ഒന്നാം വാര്‍ഷികം ആഘോഷിച്ചു

February 14, 2018

20180210_194209_HDRറോയ്‌സ് സിറ്റി: എഫ്.എം. റോഡില്‍ സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് യുണൈറ്റഡ് ചര്‍ച്ച് ഓഫ് റോയ്‌സ് സിറ്റി ഒന്നാം വാര്‍ഷികം ആഘോഷിച്ചു. കണ്‍‌വന്‍ഷന്‍ പ്രാസംഗികനും, എം.ടി.സി. ഓഫ് ഡാളസ് വികാരിയുമായ ഫാ. സജി പി. ചാക്കോ മുഖ്യാതിഥിയായി പങ്കെടുത്ത് വചന സന്ദേശം നല്‍കി.

റവ. ഫാ. ഗീവര്‍ഗീസ് പുത്തൂര്‍കുടിലിന്റേയും റവ. ഫാ. ഡോ. ഫിലിപ്പിന്റെയും കാര്‍മ്മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടത്തുകയും, തുടര്‍ന്ന് എം. സി അലക്സാണ്ടര്‍, റോസമ്മ, മേരി മൈക്കിള്‍, ഡോ. പൊന്നമ്മ, മൈക്കിള്‍ കല്ലറക്കല്‍ എന്നിവരുടെ സുവിശേഷ വായനയും നടന്നു. മൈക്കിള്‍ കല്ലറക്കല്‍, സജി സ്കറിയ, ആഷിത സജി തുടങ്ങിയ കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ക്രിസ്തീയ സംഗീത വിരുന്ന് വാര്‍ഷികാഘോഷം ഭക്തിസാന്ദ്രമാക്കി.

അനശ്വരം മാമ്പിള്ളി

20180210_181408_HDR 20180210_181522_HDR 20180210_181532_HDR20180210_173707_HDR


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top