ദേ മോഹന്‍‌ലാലും കണ്ണിറുക്കുന്നു; ഇത്തിക്കര പക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നിവിന്‍ പോളി

Mohanlal_0-830x412

പുഞ്ചിരി തൂകി കണ്ണിറുക്കി ആരാധകരെ വീഴ്ത്താന്‍ മോഹന്‍ലാല്‍. റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ എത്തുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയായി എത്തുന്നത് നിവിന്‍ പോളിയാണ്. ബോബി – സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യമായാണ് മോഹന്‍ ലാലും നിവിന്‍ പോളിയും തിരശ്ശീലയില്‍ ഒന്നിക്കുന്നത്. രണ്ടര മണിക്കുറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ 20 മിനിറ്റ് കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് വിവരം.

അമല പോളാണ് നായിക. സിനിമയ്ക്കു വേണ്ടി നിവിന്‍ പോളി കളരിപ്പയറ്റും കുതിര സവാരിയും പഠിച്ചിരുന്നു. രണ്ടരവര്‍ഷത്തെ ഗവേഷണങ്ങള്‍ക്കുശേഷം ബോബി സഞ്ജയ് ടീമാണു തിരക്കഥ. കേരളത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട ‘റോബിന്‍ഹുഡി’ന്റെ ജീവിതം സ്‌ക്രീനിലെത്തിക്കാനാകുന്നത് അനുഗ്രഹമാണെന്നു നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

തിരുവിതാംകൂറിലെ കുപ്രസിദ്ധ മോഷ്ടാവായിരുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥ വാമൊഴിയായിട്ടാണു പ്രചരിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലടക്കം കായംകുളം കൊച്ചുണ്ണിയുണ്ട്. മോഷ്ടാവായിരുന്നെങ്കിലും പണക്കാരുടെ ധനം അപഹരിച്ചു പാവങ്ങള്‍ക്കു നല്‍കിയെന്നാണ് ‘കൊച്ചുണ്ണിചരിതം’.

22(2)
മോഹന്‍ലാലിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നിവിന്‍ പോളി സമീപം

പഴയകാലവും സാമൂഹ്യ പശ്ചാത്തലവുമൊക്കെ കടന്നുവരുന്ന ചിത്രം ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന എട്ടംഗ ടീം രണ്ടര വര്‍ഷത്തോളം നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ തിരക്കഥ രൂപപ്പെടുന്നതെന്ന് നേരത്തേ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിരുന്നു.

റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നിരവധി വിജയചിത്രങ്ങള്‍ ഒരുക്കിയ ബോബിസഞ്ജയ് കൂട്ടുകെട്ടില്‍ വലിയ പ്രതീക്ഷയാണുള്ളത്. നിവിന്‍ പോളി, സണ്ണി വെയ്ന്‍, ബാബു ആന്റണി എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും കഥാപാത്രങ്ങളാകും. എന്റര്‍ടെയ്ന്‍മെന്റ് വാല്യു ഉള്ള ഒരു സിനിമ എന്ന നിലയിലാണ് ചിത്രം ഒരുക്കുന്നതെന്നും പാട്ടും ഫൈറ്റും ഒക്കെയുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. പത്ത് കോടിയാണ് സിനിമയുടെ ബജറ്റ്.

രംഗ് ദേ ബസന്തി, ഭാഗ് മില്‍ഖ ഭാഗ്, ദേവദാസ് തുടങ്ങി ബോളിവുഡിലെ വമ്പന്‍ പ്രോജക്ടുകള്‍ ക്യാമറയില്‍ പകര്‍ത്തിയ ബിനോദ് പ്രധാനാണ് ഛായാഗ്രാഹകന്‍. സംഗീതം ഗോപി സുന്ദര്‍. ഏഴോളം ആക്ഷന്‍ സീക്വന്‍സുകള്‍ കൈകാര്യം ചെയ്യാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആക്ഷന്‍ കൊറിയോഗ്രാഫേഴ്‌സ് എത്തും. സ്‌റ്റോറി ബോര്‍ഡുകള്‍ക്ക് പകരം ഓരോ സീനിന്റെയും അനിമേറ്റഡ് ഭാഗങ്ങള്‍ ഒരുക്കിയതിന് ശേഷം ഷോട്ടുകള്‍ പ്ലാന്‍ ചെയ്യുന്ന ‘പ്രീവിസ്’ ശൈലിയിലാവും ഷൂട്ടിംഗ്. ഉഡുപ്പി, മംഗലാപുരം, ശ്രീലങ്കയിലെ കാന്‍ഡി എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

23

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment