മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മെയ് 5-ന് ഫിലാഡല്‍ഫിയയില്‍

MAP56_picഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടി എല്ലാവര്‍ഷവും നടത്തിവരുന്ന 56 കാര്‍ഡ് ഗെയിം മെയ് 5-നു ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 11 വരെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്ട്രര്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19152) നടക്കുന്നതാണ്.

ഡിട്രോയിറ്റ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, ഡെലവേര്‍, വാഷിംഗ്ടണ്‍, വെര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ മത്സരം അരങ്ങേറും. വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡുകളും നല്കുന്നതാണ്. ഈ ഗെയിം വീക്ഷിക്കുന്നതിലേക്ക് ഏവരേയും ക്ഷണിക്കുന്നു.

തോമസ് എം. ജോര്‍ജ് ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ സാബു സ്കറിയ, ജോണ്‍സണ്‍ മാത്യു, ഫിലിപ്പ് കുന്നേല്‍, ബാബു കെ. തോമസ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി വിപുലമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. ഇനിയും പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, തോമസ് ചാണ്ടി (ജനറല്‍ സെക്രട്ടറി) 201 446 5026, സാലു പുന്നൂസ് (ട്രഷറര്‍) 203 482 9123, തോമസ് എം. ജോര്‍ജ് (ചെയര്‍മാന്‍) 215 620 0323, സാബു സ്കറിയ (267 980 7923).

Print Friendly, PDF & Email

Related News

Leave a Comment