- Malayalam Daily News - https://www.malayalamdailynews.com -

ഡോ. സി.എ റസാഖിന്റെ മൈന്‍ഡ് ട്യൂണ്‍ വര്‍ക്ക് ഷോപ്പ് ദോഹയില്‍

ca rezakദോഹ : ഇന്റര്‍നാഷണല്‍ മൈന്‍ഡ് ട്യൂണറും സക്സ്സസ് കോച്ചുമായ ഡോ. സി.എ. റസാഖ് ഫെബ്രുവരി 21 ബുധനാഴ്ച ഖത്തറിലെത്തും. ബുധനാഴ്ച വൈകുന്നേരം 7മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷനില്‍ പ്രവര്‍ത്തകര്‍ക്കായുള്ള സെഷന് നേതൃത്വം നല്‍കും. 22 വ്യാഴാഴ്ച്ച വൈകുന്നേരം 6:30 ന് നജ്മ ഷാലിമാര്‍ പാലസ് ഹോട്ടലില്‍ ഹോട്ടലില്‍ നടക്കുന്ന ഓപ്പണ്‍ സെഷനില്‍ മൈന്‍ഡ് ട്യൂണ്‍ വര്‍ക്ഷോപ്പില്‍ പങ്കെടുത്തവര്‍ക്കും കുടുംബങ്ങള്‍ക്കും കൂടാതെ പരിപാടിയില്‍ താല്‍പര്യമുള്ളവര്‍കും പങ്കെടുക്കാം. പ്രവേശനം സൗജന്യമായിരിക്കും.

23 തിയ്യതി വെള്ളിയാഴ്ച രാവിലെ 7:30 മുതല്‍ വൈകുന്നേരം 6 മണി വരെ ഉംസയിദ് ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന മൈന്‍ഡ് ട്യൂണ്‍ വര്‍ക്ക് ഷോപ്പും ശനിയാഴ്ച ഉച്ചക്ക് 2:15 മുതല്‍ വൈകുന്നേരം 7:15 വരെ വക്‌റ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ടീന്‍സ്‌പൈര്‍ സെഷനും നടക്കും. പരീക്ഷയെ എളുപ്പം അഭിമുഖീകരിക്കാനും അടുത്ത അധ്യായന വര്‍ഷത്തെ സുന്ദരമായി സ്വാഗതം ചെയ്യാനും, കുട്ടികളില്‍ പ്രചോദനം ഉണ്ടാകുന്ന രീതിയിലാണ് ഈ പരിശീലന സെക്ഷന്‍ നടക്കുക.

മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി രക്ഷിതാക്കള്‍ സഹിക്കുന്ന ത്യാഗങ്ങള്‍ എത്രയാണ്. പണം, സമയം, അധ്വാനം അവരുടെ മനസ്സ് ബലപ്പെടുത്തി, ശീലങ്ങള്‍ ഉറപ്പിച്ച്, ബന്ധങ്ങള്‍ കാത്തുവെച്ച് വിജയത്തിലേക്ക് എളുപ്പമെത്താനുള്ള പരിശീലന പരിപാടിയുടെ വിശദ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 30329292, 55407684 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കഴിഞ്ഞ ദോഹ വര്‍ക് ഷോപ്പില്‍ പങ്കെടുത്തവര്‍ എന്ത് പറയുന്നു ?

ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ.. https://m.facebook.com/story.php?story_fbid=1997543893816660&id=1678491095721943 [1]

അഫ്സല്‍ കിളയില്‍


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]