തോക്ക് നിയന്ത്രണം: എംഎസിഎഫ് റ്റാമ്പയുടെ ഓണ്‍ലൈന്‍ പെറ്റീഷന് വന്‍ ജനപിന്തുണ

MACF-LOGO-2013-291x300_InPixioറ്റാമ്പാ: ലോകത്തെ നടുക്കിയ ഫ്ലോറിഡയിലെ ഹെസ്‌കൂള്‍ വെടിവെയ്പ്പിന്റെ പശ്ചാത്തലത്തില്‍ മലയാളി അസ്സോസിയേഷന്‍ ഒരു കൂട്ട ഹര്‍ജി ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുന്നു. ഫോമാ, ഫൊക്കാന തുടങ്ങിയ മലയാളി ദേശീയ സംഘടനകളെയും ഫ്‌ലോറിഡായിലുള്ള എല്ലാ ഇന്ത്യന്‍ സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് തയ്യാറാക്കുന്ന ഹര്‍ജിയില്‍ മൂന്ന് ദിവസങ്ങള്‍ക്കകം പതിനായിരത്തിലധികം ഒപ്പുകളാണ് ലഭിച്ചത്.

ഫ്‌ളോറിഡയെ ദേശീയതലത്തില്‍ പ്രതിനിധീകരിക്കുന്ന സെനറ്റര്‍മാരായ ബില്‍ നെല്‍സണ്‍ മാര്‍ക്കോ റൂബിയോ എന്നിവരെക്കൂടാതെ സെന്‍ട്രല്‍ ഫ്‌ളോറിഡായെ പ്രതിനിധീകരിക്കുന്ന ആറ് കോണ്‍ഗ്രസ് പ്രതിനിധികളേയും അതോടൊപ്പം ഫ്‌ളോറിഡാ ഗവര്‍ണര്‍മാരേയും നേരില്‍ കണ്ട് ഹര്‍ജിയുടെ കോപ്പി നേരിട്ട് നല്‍കുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഇത്തരം സംഭവങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആശങ്ക അധികാരികളെ അറിയിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

അമേരിക്കയിലെ മുഖ്യധാരാ പ്രശ്‌നങ്ങളില്‍ മലയാളി സംഘടനകള്‍ ഇടപെടേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുകയും അതിനൊരു തുടക്കം കുറിക്കാനുമാണ് ഇതിലൂടെ എംഎസിഎഫ് റ്റാമ്പ ശ്രമിക്കുന്നത്.

അമേരിക്കയില്‍ ഇന്നേവരെ ഇന്ത്യന്‍ സംഘടനകള്‍ നടത്തിയിട്ടുളള ഓണ്‍ലൈന്‍ പ്രചരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഈ പതിനായിരക്കണക്കിന് വോട്ടുകളെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെയ്ഞ്ച്‌ഡോട്ട് ഓആര്‍ജി (change.org)എന്ന വെബ്‌സൈറ്റില്‍ എംഎസിഎഫ് എന്ന് ടൈപ്പ് ചെയ്ത് പെറ്റീഷനില്‍ ഒപ്പുവെയ്ക്കാം. ലിജു ആന്റണി, ഫ്രാന്‍സിസ് വയലുങ്കല്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഫ്‌ളോറിഡയില്‍ നാശംവിതച്ച ചുഴലിക്കാറ്റിന്റെ ഭീകരതയില്‍ കഷ്ടപ്പെടുന്നവര്‍ക്കായി MACF ചെയ്ത പ്രവര്‍ത്തനങ്ങളും ഫീഡിങ് അമേരിക്ക ഫ്‌ളോറിഡ ഫയര്‍ ഫൈറ്റേഴ്‌സ് തുടങ്ങിയവര്‍ക്കുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും സിറ്റിയുടെയും കൗണ്ടിയുടേയും അഭിനന്ദനങ്ങള്‍ക്ക് 2017ല്‍ അസ്സോസ്സിയേഷനെ അര്‍ഹരാക്കിയിരുന്നു.

download (1)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment