ലോക റെക്കോര്‍ഡ് നേടിയ മീഡിയ പ്‌ളസ് ടീമിനെ ആദരിച്ചു

TEAM MEDIAPLUS WITH MD
ലോക റെക്കോര്‍ഡ് നേടിയ മീഡിയ പ്‌ളസ് ടീം മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര എന്നിവരോടൊപ്പം

ദോഹ : ലോകത്തെ ഏറ്റവും ഭാരം കൂടിയ ബിസിനസ് ഡയറക്ടറി പ്രസിദ്ധീകരിച്ച് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ അംഗീകാരം നേടിയ മീഡിയ പ്‌ളസ് ടീമിനെ മാനേജ്‌മെന്റ് ആദരിച്ചു. ദോഹ ഗ്രാന്റ് ഖത്തര്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഖത്തറില്‍ നിന്നും ഇതാദ്യമായാണ് ഒരു ബിസിനസ് സ്ഥാപനം ഇത്തരം അംഗീകാരം നേടുന്നത്. ഇത് തന്റെ ഗ്രൂപ്പിന് മൊത്തം അഭിമാനകരമാണെന്ന് അക്കോണ്‍ ഗ്രൂപ്പ് വെഞ്ച്വഴ്‌സ് ചെയര്‍മാന്‍ കൂടിയായ ശുക്കൂര്‍ കിനാലൂര്‍ പറഞ്ഞു.

ഗള്‍ഫ് പരസ്യ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാന്‍ അവസരമൊരുക്കി 2007ല്‍ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയില്‍ സ്വീകാര്യത നേടിയതെന്ന് റെക്കോര്‍ഡ് പ്രഖ്യാപിക്കുവാന്‍ ദോഹയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

എത് മേഖലയിലും അനുകരണങ്ങള്‍ ഒഴിവാക്കുകയും പുതുമകള്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ പൊതുസമൂഹം സ്വീകരിക്കുമെന്നതാണ് ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ വിജയം തെളിയിക്കുന്നതെന്ന് മീഡിയ പ്‌ളസ് സി.ഇ.ഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഇത് മീഡിയ പ്‌ളസ് ടീമിന്റെ വിജയമാണെന്നും ഓരോ ടീമംഗവും പ്രത്യേകം അനുമോദനമര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് മേഖലയിലെ ഡയറക്ടറികളുടെ ചരിത്രത്തില്‍ വേറിട്ട പാത വെട്ടിതെളിയിച്ച് രംഗ പ്രവേശം ചെയ്ത ഡയറക്ടറി കഴിഞ്ഞ 11 വര്‍ഷത്തിലധികമായി സ്മോള്‍ ആന്റ് മീഡിയം മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ബിസിനസ് ഡയറക്ടറികളുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു.

ഉപഭോക്താക്കളുടെയും സംരംഭകരുടെയും താല്‍പര്യവും നിര്‍ദേശവും കണക്കിലെടുത്ത് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ എഡിഷനും സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി പുതിയ തലമുറയിലെ ഉപഭോക്താക്കളെ കൂടി പരിഗണിച്ച് 2016 ല്‍ ആരംഭിച്ച മൊബൈല്‍ അപ്ലിക്കേഷനും വമ്പിച്ച് സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഡയറക്ടറി ഓണ്‍ലൈന്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലും ലഭ്യമാണ്.

അവാര്‍ഡുകളും അംഗീകാരങ്ങളും ഞങ്ങളുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുകയാണെന്നും ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്തുയരുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment