Flash News

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; ഗീതാഞ്ജലി ഗ്രൂപ്പില്‍ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

February 22, 2018 , .

nakന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടിലായ ഗീതാഞ്ജലി ഗ്രൂപ്പില്‍ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയുടെയും ഇക്കണോമിക്‌സ് ടൈംസിന്റെയും ഉടമകളായ ബെന്നെറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി ലിമിറ്റഡ് ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ രണ്ട് ഉപകമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡിലും ഗിലി ഇന്ത്യ ലിമിറ്റഡിലുമായി 32.5 കോടി രൂപ വീതം കണ്‍വേര്‍ട്ടിബിള്‍ വാറണ്ടായാണ് നിക്ഷേപിച്ചിരിക്കുന്നത്.

കമ്പനിയില്‍ നിക്ഷേപം നടത്താന്‍ ഹിന്ദുസ്ഥാന്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, മിന്റ് എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഉടമകളായ എച്ച്ടി മീഡിയ ലിമിറ്റഡ് ആഗ്രഹിക്കുന്നതായി അറിയിച്ചുകൊണ്ട് കത്തെഴുതുകയും ഇതിന് ഡിബഞ്ചറുകള്‍ അനുവദിക്കാന്‍ 2017 ഡിസംബര്‍ ഒന്നിന് ഓഹരിയുടമകള്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 30.6 കോടിയുടെ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ നല്‍കാനാണ് ഓഹരിയുടമകള്‍ സമ്മതിച്ചത്. എന്നാല്‍ തങ്ങള്‍ ഗീതാഞ്ജലി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിട്ടില്ലെന്ന് എച്ചിടി മീഡിയ ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല് ഓഫീസര്‍ പിയൂഷ് ഗുപ്ത പറഞ്ഞു.

എച്ച്ടി മീഡിയയ്ക്ക് ഡിബഞ്ചര്‍ അനുവദിക്കാനുള്ള തീരുമാനം പാസാക്കിയ യോഗത്തിന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് സിബിഐ ഗീതാഞ്ജലി ഗ്രൂപ്പ് ഉടമ നീരവ് മോദിക്കും ഭാര്യയ്ക്കും മകനും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 31ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ 280 കോടി രൂപയുടെ തട്ടിപ്പെന്നാണ് പിഎന്‍ബി വ്യക്തമാക്കിയിരുന്നത്. പിന്നീട് 14 ദിവസങ്ങള്‍ക്ക് ശേഷം അത് 11,400 കോടിയായി ഉയര്‍ന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top