ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ സൗജന്യ കരള്‍-കിഡ്നി പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

IMG-20180223-WA0100ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് റിഫയില്‍ കിഡ്നി, കരള്‍, കൊളസ്ട്രോള്‍, ബ്ളഡ് പ്രഷര്‍ , ബ്ളഡ് ഷുഗര്‍ എന്നീ സൗജന്യ പരിശോധനകള്‍ നടത്തി.

രാവിലെ 8 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടത്തിയ പരിശോധനയില്‍ നിരവധി കുടുംബങ്ങള്‍ ഉള്‍പ്പെടെ ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തു.

അല്‍ഹിലാല്‍ ഗ്രൂപ്പ് പ്രതിനിധി ഉണ്ണികൃഷ്ണന്‍, സാമൂഹ്യ പ്രവര്‍ത്തകരായ മോനി ഒടികണ്ടത്തില്‍, കെ.എം. അജിത് കുമാര്‍, ബിജു മലയില്‍, വി.സി. ഗോപാലന്‍, ആര്‍ പവിത്രന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, ജഗത് കൃഷ്ണകുമാര്‍, റീന രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ഷൈജു കന്‍പത്ത് ഷില്‍സ റിലീഷ്, സൈറ പ്രമോദ്, സുമിത സതീഷ്, മിനി ജ്യോതിഷ്, കെ.കെ. രാജീവ് എന്നിവര്‍ നിയന്ത്രിച്ചു.

Print Friendly, PDF & Email

Related News

Leave a Comment