Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യത: ഡോ. അമാനുല്ല വടക്കാങ്ങര

February 26, 2018 , മീഡിയ പ്ലസ്

PHOTO 1

ഖത്തര്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മീഡിയ പ്‌ളസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര ഉദ്ഘാടനം ചെയ്യുന്നു

ദോഹ: പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. മീഡിയ പ്‌ളസ് സംഘടിപ്പിച്ച ഖത്തര്‍ പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികളും ചിന്തകളും ഏതെങ്കിലും ദിനങ്ങളില്‍ പരിമിതപ്പെടുത്താതെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി മാനവരാശിക്കും ജീവജാലങ്ങള്‍ക്കുമെല്ലാം നിലനില്‍ക്കാന്‍ കഴിയുന്ന പരിസ്ഥിതി നിലനിര്‍ത്തേണ്ടത് നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തമാണ് അദ്ദേഹം പറഞ്ഞു.

നമ്മുടെ തെറ്റായ നിലപാടികളും നടപടികളും കാരണം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. അന്തരീക്ഷതാപനിലയിലെ വര്‍ദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും വനനശീകരണം തുടങ്ങി ഗൗരവമേറിയ പല പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കും ഹരിത സമ്പദ് വ്യവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും ഈ രംഗത്ത് പ്രായോഗികമായ നടപടികളുടെ തുടക്കമാണ് പരിസ്ഥിതി ദിനാചരണമെന്നും അദ്ദേഹം പറഞ്ഞു.

പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയും പരിസ്ഥിതി സംരക്ഷിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ ജീവിതം ഉറപ്പുവരുത്തുവാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നും ഈ രംഗത്ത് ഓരോരുത്തര്‍ക്കും എന്ത് ചെയ്യുവാന്‍ കഴിയുമെന്നതാണ് കാതലായ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗതിയില്‍ നിന്നും ലോകത്തെ പിറകോട്ടു വലിക്കാതെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയാണ് പ്രധാനം. നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളെ നശിപ്പിക്കാതെയും ജൈവാവസ്ഥക്ക് കോട്ടം തട്ടാതെയും പുരോഗതി സാധ്യമാണെന്ന് പ്രായോഗികമായി തെളിയിക്കുകയും വികസനത്തില്‍ നിന്നും പുറം തിരിഞ്ഞ് നില്‍ക്കാതെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയുടെ വേഗത കുറക്കാതെയും മുന്നേറാനുള്ള മാര്‍ഗങ്ങളാണ് പരിസ്ഥിതി ദിനത്തില്‍ പ്രസക്തമാകുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവ് കുറച്ചും മലിനീകരണം പരമാവധി ഒഴിവാക്കിയും വ്യവസായങ്ങളും നിര്‍മാണങ്ങളുമെല്ലാം പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ സംവിധാനിച്ചും പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായും വിവേകപൂര്‍വമായും പ്രയോജനപ്പെടുത്തിയും ഓരോരുത്തരും ഹരിത സമ്പദ് വ്യവസ്ഥയുടെ ഭാഗമായാല്‍ പാരിസ്ഥിക പ്രശ്‌നങ്ങള്‍ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

PHOTO 2കാലാവസ്ഥാവ്യതിയാനം മൂലം ലോകമൊരു പാരിസ്ഥിതികാടിയന്തരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരുള്‍പ്പടെ ഭൂമിയിലുള്ള സകലജീവജാലങ്ങളുടെയും നിലനില്‍പിന് ഭീഷണി ഉയര്‍ത്തിയിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തെ സംയുക്തമായി നേരിടുവാന്‍ ലോകരാജ്യങ്ങള്‍ ഒപ്പുവെച്ച പാരിസ് ഉടമ്പടിയില്‍ നിന്നും ഇക്കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ ഐക്യനാടുകള്‍ ഏകപക്ഷീയമായി പിന്‍വാങ്ങിയത്. ഭാവിതലമുറകളെ കുറിച്ചോര്‍ക്കാതെയുള്ള അത്തരം സ്വാര്‍ത്ഥമായ പിന്‍വാങ്ങലുകള്‍ മനുഷ്യസമൂഹത്തിന് തന്നെ വലിയ ഭീഷണിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ പരിസ്ഥിതി നമ്മുടെ പാരമ്പര്യം എന്നതാണ് ഈ വര്‍ഷത്തെ ഖത്തര്‍ പരിസ്ഥിതിദിനം മുന്നോട്ട് വയ്ക്കുന്ന ആശയം. ഓരോരുത്തരും പരിസ്ഥിതിയോടും പാരമ്പര്യത്തോടും പ്രതിബദ്ധതയുള്ളവരായാല്‍ മാത്രമേ പ്രകൃതി സൗന്ദര്യവും ആവാസ വ്യവസ്ഥയും സന്തുലിതമായി നിലനിര്‍ത്താനാവുകയുള്ളൂവെന്നാണ് പ്രമേയം ഉദ്‌ഘോഷിക്കുന്നത്.

മനുഷ്യര്‍ പ്രകൃതിയുടെതന്നെ ഭാഗമാണെന്നും, പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്നുമുള്ള ചിന്ത കൂടുതല്‍ പ്രസക്തമാവുകയാണ്. നമുക്ക് ലഭിച്ചതിലും മെച്ചപ്പെട്ട അവസ്ഥയില്‍ ഭൂമിയെ അടുത്ത തലമുറകള്‍ക്ക് കൈമാറുവാന്‍ കഴിയണം. അതുകൊണ്ടുതന്നെ, നാം ഓരോരുത്തരും നമ്മുടെ ചുറ്റുപാടുകളെയും ജീവിതശൈലികളേയും പരിസ്ഥിതിസൗഹാര്‍ദമായി മാറ്റുവാനുള്ള നടപടികള്‍ എടുക്കേണ്ടതുണ്ട്. അത്തരമൊരു മൂല്യബോധം വളര്‍ത്തിയെടുക്കുവാനും എല്ലാവരിലും എത്തിക്കുവാനും നമുക്ക് സാധിക്കണം. പരിസ്ഥിതിസംരക്ഷണം വര്‍ഷം മുഴുവനുമുള്ള പ്രവര്‍ത്തനമായി മാറണം. എല്ലാവരും പരിസ്ഥിതിസംരക്ഷണത്തെ അവരുടെ ചുമതലയായി കാണുന്ന നില വളര്‍ന്നുവരണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഏതാനും തൈകള്‍ നടുകയും അവയെ സംരക്ഷിക്കാമന്നെ പ്രതിജ്ഞയെടുക്കുകയും ചെയ്താണ് പരിപാടി അവസാനിച്ചത്.

ഷറഫുദ്ധീന്‍ തങ്കയത്തില്‍, മുഹമ്മദ് റഫീഖ്, അഫ്‌സല്‍ കിളയില്‍, സിയാഹുറഹ്മാന്‍, സൈദലവി അണ്ടേക്കാട്, ജോജിന്‍ മാത്യൂ, കാജ ഹുസൈന്‍, ശരണ്‍ എസ്. സുകു, മുഹമ്മദ് റാഫി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top