Flash News

സമ്മേളന കലവറ നിറക്കാന്‍ നാടിന്റെ പിന്തുണ

February 27, 2018 , ജനയുഗം മലപ്പുറം ബ്യൂറോ

market_vegetablesമലപ്പുറം: മലപ്പുറത്തിന്റെ ജനമനസുകള്‍ സി പി ഐ യുടെ ജനപക്ഷ നിലപാടുകള്‍ക്കൊപ്പമെന്ന് വിളംബരം ചെയ്യുന്ന പിന്തുണയാണ് നാടെങ്ങും ലഭിച്ചത്. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷക തൊഴിലാളിയും കര്‍ഷകരും ബഹുജനങ്ങളുമൊന്നായി കൈകോര്‍ത്തപ്പോള്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള കാര്‍ഷികവിഭവ സമാഹരണം വേറിട്ട ചരിത്രമാണെഴുതുന്നത്.

മലപ്പുറത്ത് മാര്‍ച്ച് 1 മുതല്‍ 4 വരെ നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ ഭക്ഷണാവശ്യങ്ങള്‍ക്കുള്ള കാര്‍ഷികവിഭവ കലവറയിലേക്ക് വിഭവങ്ങള്‍ സമ്മാനിക്കുന്നതിനായി ഏവരും മത്സരിക്കുന്ന കാഴ്ചയാണ് ഇന്നലെ ജില്ലയിലെമ്പാടും കാണാന്‍ കഴിഞ്ഞത്. അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സമ്മേളനത്തിലേക്കാവശ്യമായ ഉല്‍പന്നങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി ഇന്നലെ ജില്ലയില്‍ ഉല്‍പന്ന സംഭരണ ജില്ലാ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

New Imageകിസാന്‍ സഭയുടെ സംസ്ഥാന ട്രഷറര്‍ പി തുളസിദാസ് മേനോന്‍ നയിക്കുന്ന ജാഥ നിലമ്പൂര്‍ മണ്ഡലത്തിലെ കരുളായില്‍ സി പി ഐ ജില്ലാ സെക്രട്ടറിയും സമ്മേളനത്തിന്റെ സ്വാഗത സംഘം ജനറല്‍ കണ്‍വീനറുമായ പി പി സുനീര്‍ ഉദ്ഘാടനം ചെയ്തു. വിവിധയിനം പച്ചക്കറികള്‍ പഴവര്‍ഗങ്ങള്‍, നാളികേരം എന്നിവ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ജാഥാംഗങ്ങള്‍ ഏറ്റുവാങ്ങി. ഇ സൈതലവി ഡെപ്യൂട്ടി ലീഡറും കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് എം എ അജയകുമാര്‍ ഡയറക്ടറും ഇ അബ്ദുഹാജി, പി ജയപ്രകാശ്, എ പി രാജഗോപാല്‍, എം കെ പ്രദീപ് മേനോന്‍, എം എ തമ്പി, വി എ റസാഖ്, സി കെ മൊയ്തീന്‍ അംഗങ്ങളുമായ ജാഥ കരുളായില്‍ നിന്നാരംഭിച്ച് വണ്ടൂര്‍ ടൗണ്‍ പെരിന്തല്‍മണ്ണ ടൗണ്‍, അങ്ങാടിപ്പുറം, വളാഞ്ചേരി, ചമ്രവട്ടം, നരിപ്പറമ്പ്, ബി പി അങ്ങാടി, താനൂര്‍ ടൗണ്‍, ചെമ്മാട് ടൗണ്‍, വേങ്ങര ടൗണ്‍, കാക്കഞ്ചേരി, പുളിക്കല്‍, കിഴിശ്ശേരി, മഞ്ചേരി, പുതിയ സ്റ്റാന്റ്, ആനക്കയം എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് 7 മണിക്ക് മലപ്പുറം കുന്നുമ്മല്‍ ജംഗ്ഷനില്‍ സമാപിച്ചു.

ഈ പൊതുസമ്മേളനത്തില്‍ വച്ച് സ്വാഗത സംഘം ചെയര്‍മാനായ സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ പി രാജേന്ദ്രന്‍ ഉല്‍പന്നങ്ങള്‍ ഏറ്റുവാങ്ങി. സമ്മേളനത്തിനാവശ്യമായ എല്ലാവിധ പച്ചക്കറികളും വിഭവങ്ങളും ലഭ്യമായിട്ടുണ്ട്. ആവശ്യത്തിനുള്ള ഇലയും കര്‍ഷകര്‍ കൈമാറി. ഭക്ഷണാവശ്യത്തിനുള്ള അരിക്കു വേണ്ടി ഏലംകുളത്ത് പ്രവര്‍ത്തകര്‍ കൃഷി ചെയ്താണ് നെല്ല് ശേഖരിച്ചത്. ക്ഷീര കര്‍ഷകര്‍ പാലും മത്സ്യതൊഴിലാളികള്‍ മത്സ്യവും നല്‍കും. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ചായപ്പൊടിയും ഫാം തൊഴിലാളികള്‍ കോഴിമുട്ടയും സമ്മേളനത്തിനായ് സംഭാവന നല്‍കുന്നതോടെ കലവറയിലേക്കാവശ്യമായ ബഹുഭൂരിപക്ഷം ഉല്‍പന്നങ്ങളും ലഭ്യമാകുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top