എം എം അക്ബറിനെതിരെയുള്ള പോലീസ് ഭീകരതയില്‍ പ്രതിഷേധിച്ചു

IMG-20180227-WA0051-02
എം എം അക്ബറിനെതിരെയുള്ള പോലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ് ഐ ഒ സംയുക്തമായി മങ്കടയില്‍ നടത്തിയ പ്രകടനം

മങ്കട: പ്രമുഖ ഇസ്ലാമിക പ്രബോധകന്‍ എം എം അക്ബറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ് ഐ ഒ മങ്കട ഏരിയ സംയുക്തമായി മങ്കടയിൽ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. ജമാഅത്തെ ഇസ്‌ലാമി മങ്കട ഏരിയ പ്രസിഡന്റ് മുഹമ്മദ് അലി മാസ്റ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് മുസ്തഫ അധ്യക്ഷത വഹിച്ചു. നാസര്‍ മാസ്റ്റര്‍ സമാപന ഭാഷണം നടത്തി.

പ്രതിഷേധ പ്രകടനത്തിന് സോളിഡാരിറ്റി ഏരിയ സെക്രട്ടറി അബ്ദുല്ല, ഷഫീഖ്, ഫഹീം, ഷാനിബ്, അലീഫ് കൂട്ടില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

Print Friendly, PDF & Email

Related News

Leave a Comment