Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

ഫൊക്കാനയുടെ നേതൃത്വത്തിലേക്ക് ഒരു തീപ്പൊരി നേതാവ് കൂടി: അലക്സ് എബ്രഹാം നാഷണല്‍ കമ്മിറ്റിയിലേക്ക്

February 28, 2018 , ഫ്രാന്‍സിസ് തടത്തില്‍

alex abrahamന്യൂയോര്‍ക്ക്: ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ന്യൂയോര്‍ക്കില്‍ നിന്ന് ഒരു യുവ നേതാവുകൂടി രംഗത്ത്. കേരളത്തില്‍ സാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും നഴ്‌സിംഗ് കോളേജുകള്‍ക്കും എതിരെ നടന്ന സമരത്തെ മുന്നില്‍ നിന്നു നയിച്ച അലക്‌സ് ഏബ്രഹാം ആണ് ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ നിയുക്ത പ്രസിഡന്റ് അലക്‌സ് ജോയിന്റ് സെക്രട്ടറിയായും കമ്മിറ്റി അംഗമായും 2012 മുതല്‍ സംഘടനയില്‍ സജീവമാണ്. ഫൊക്കാനയുടെ ആക്ടിവ് മെമ്പര്‍ ആയ അലക്‌സിന്റെ സ്ഥാനാര്‍ത്ഥിത്വം സംഘടനാപാടവവും വരുംനാളുകളില്‍ ഫൊക്കാനക്കു മുതല്‍ക്കൂട്ടാകുമെന്ന തിരിച്ചറിവാണ് അലക്‌സിനെ ഫൊക്കാന നേതൃത്വത്തിലേക്ക് സ്വീകരിക്കാന്‍ മുതിര്‍ന്ന ഫൊക്കാന നേതാക്കളെ പ്രേരിപ്പിച്ചത്.

അലക്‌സിന്റെ രാഷ്ട്രീയ പാരമ്പര്യവും നേതൃഗുണവും 2018-2020 വര്‍ഷത്തെ ഭരണസമിതിക്കു മുതല്‍ക്കൂട്ടാകുമമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാധവന്‍ ബി. നായര്‍, സെക്രട്ടറി സ്ഥാനാര്‍ത്ഥി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സ്ഥാനാര്‍ത്ഥി സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി വിപിന്‍ രാജ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി മത്സരിക്കുന്ന ഡോ. മാത്യു വറുഗീസ് (രാജന്‍), എറിക് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ദേവസി പാലാട്ടി, ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ ലൈസി അലക്‌സ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഫൊക്കാനയിലെ മുതിര്‍ന്ന നേതാക്കളുടെ സ്ഥിരസാന്നിധ്യത്തിനു അപവാദമായി അടുത്ത കമ്മിറ്റിയിലേക്ക് ഇതര റീജിയണല്‍- പോഷക സംഘടനകളിലേക്കും യുവ നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാട് തികച്ചും ശ്ലാഘനീയം തന്നെയാണ്. ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ പലതുമുണ്ടെങ്കിലും ബഹുപൂരിപക്ഷം അംഗങ്ങളും പുതുമുഖങ്ങളും യുവരക്തവും ഒപ്പം പരിചയസമ്പന്നരും ഉള്‍പ്പെടുന്ന നേതൃത്വം വരണമെന്ന അഭിപ്രായമുള്ളവരാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് 1995-ല്‍ കേരള സര്‍ക്കാര്‍ സാശ്രയ മേഖലയില്‍ നിരവധി മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ സമരം നടത്തിയ കേരള ബി.എസ്.സി നഴ്‌സിംഗ് അസോസിയേഷന്‍ (കെ.ബിഎസ് എന്‍.എ) സംസ്ഥാന സെക്രട്ടറി ആയിരുന്ന അലക്‌സ് സംസ്ഥാനത്തെ എല്ലാ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലും ഓടി നടന്ന് സമരവേദികളില്‍ പ്രസംഗിക്കുകയും പ്രസ്ഥാനത്തിനു വേണ്ടി പോലീസ് ലോക്കപ്പില്‍ കയറി ഇറങ്ങുകയും ചെയ്തിട്ടുണ്ട്. 1995 കാലഘട്ടത്തില്‍ നടന്ന ആ നഴ്‌സിംഗ് സമരം അടുത്തയിടെ വേതന വര്‍ധനക്കായി നഴ്‌സുമാര്‍ നടത്തിയ സമരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.  സ്‌കൂള്‍ തലം മുതല്‍ പ്രസംഗ വേദികളിലും ക്വിസ് കോംപറ്റീഷന്‍ എന്നിവയില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ അലക്‌സ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ പ്രതിനിധീകരിച്ചു നിരവധി പ്രസംഗ മത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും ജേതാവായിരുന്നു. ഈ പ്രസംഗപാടവമാണ് മെഡിക്കോസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സംസ്ഥാനം മുഴുവന്‍ ആളിപടര്‍ന്ന നഴ്‌സിംഗ് സമരരംഗത്തെ മുന്നണിപ്പോരാളിയായി അലക്‌സിനെ മാറ്റിയത്. സര്‍ക്കാരിനെതിരെയും പോലിസിസിനെതിരെയും ഏറെ പ്രകോപനകരമായ വാക്കുകളില്‍ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അലക്‌സ് നടത്തിയ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ഈ ലേഖകന് അവസരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിക്കോസ് സമരത്തെ അഭിസംബോധന ചെയ്ത അലക്‌സിന്റെ തീപ്പൊരി പ്രസംഗം കലാശിച്ചത് ലോക്കപ്പ് ജയില്‍ നിറക്കല്‍ സമരം എന്ന സമരമുറയിലേക്കാണ്. പിന്നീട് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രസംഗിച്ചു അവിടുത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ആവേശം കൊള്ളിച്ചു. ഇതിനു പുറമെ സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.

കെ.ബി.എസ്.എ യെ പ്രതിനിധികരിച്ചു ബാംഗ്‌ളൂര്‍ നിംഹാംസ്, ഭോപ്പാല്‍ മെഡിക്കല്‍ കോളേജ്, എന്നിവിടങ്ങളില്‍ പ്രതിനിധിയായി പ്രസംഗിക്കുകയും നിരവധി സെമിനാറുകളില്‍ പങ്കെടുക്കുകയും നിരവധി നഴ്‌സിംഗ് ജേര്‍ണലുകളില്‍ പ്രബന്ധനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 1995-ല്‍ ബി.എസ്.സി നഴ്സിംഗില്‍ ബിരുദം നേടിയ ശേഷം മംഗലാപുരം എന്‍.വി. ഷെട്ടി നഴ്‌സിംഗ് കോളേജില്‍ അസിസ്റ്റന്റ് ലെക്ച്ചറര്‍ ആയി മൂന്ന് വര്ഷം പഠിപ്പിച്ചു.

പിന്നീട് യു.എ ഇയില്‍ ദുബായ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് ഇന്‍സ്ട്രക്റ്റര്‍ ആയി രണ്ടു വര്‍ഷം സേവനം ചെയ്തു. 2001-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അലക്‌സ് കഴിഞ്ഞ 17 വര്‍ഷമായി വൈറ്റ്‌പ്ലെയ്ന്‍സിലെ വൈറ്റ്‌പ്ലെയ്ന്‍സ് മാര്‍ട്ടിന്‍ സെന്റര്‍ ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്റ് നഴ്സിംഗില്‍ നഴ്സ് മാനേജര്‍ ആയി പ്രവര്‍ത്തിച്ചുവരികയാണ്. ഇപ്പോള്‍ ഫാമിലി നഴ്‌സിംഗില്‍ എം.എസ്. എന്നിന് പഠിക്കുന്നു.

കൊല്ലം ചാത്തമംഗലം സ്വദേശിയും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്ന പരേതനായ കെ. ഏബ്രഹാമിന്റെയും മറിയാമ്മയുടെയും അഞ്ചു മക്കളില്‍ ഇളയവനാണ് അലക്‌സ്. കോണ്‍ഗ്രസ് പാരമ്പര്യമുള്ള അളാക്ക്ശീണ്ടേ കുടുബത്തില്‍ എല്ലാ സഹോദരന്മാരും ഡി.സി.സി ഭാരവാഹിതവുമുള്ളപ്പെടയുള്ള നേതൃനിരയിലുള്ളവരാണ്.

ഭാര്യ ഷീബ അലക്‌സ് നഴ്‌സ് ആയി ജോലി ചെയ്യുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ എബി അലക്‌സ് ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ് ബിയില്‍ 2016 ഉള്‍പ്പെടെ മൂന്നു തവണ തുടച്ചയായി ചാംപ്യന്‍ ആണ്. കൂടാതെ സ്‌കൂള്‍ തലത്തിലും സ്‌പെല്ലിംഗ് ബി മത്സരത്തിലെ വിജയിയാണ്. മകള്‍ ടാനിയ അലക്‌സ് മെഡിക്കല്‍ സ്റ്റുഡന്റ് ആയി പ്രവേശനം ലഭിച്ചു പോകാനിരിക്കുന്നു.

അലക്‌സിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ലൈസി അലക്‌സും സെക്രട്ടറി സജി പോത്തനും ഉള്‍പ്പെടെ എല്ലാ നേതാക്കളും സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top