Flash News

പാറ്റേഴ്സണ്‍ സെയിന്റ് ജോര്‍ജ് പള്ളിയില്‍ വെള്ളിയാഴ്ച മുതല്‍ തോമസ് പോള്‍ നയിക്കുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം

March 1, 2018 , ഫ്രാന്‍സിസ് തടത്തില്‍

Untitledന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പറ്റേഴ്സണ്‍ സെയിന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ ലോകപ്രസിദ്ധ കരിസ്മാറ്റിക്ക് അല്‍മായ ധ്യാന ഗുരു ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന ത്രിദിന വാര്‍ഷിക നോമ്പുകാല ധ്യാനം മാര്‍ച്ച് 2,3 4 തിയതികളില്‍ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന ധ്യാന ശുശ്രുഷ രാത്രി 9:30-ന് സമാപിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മണിക്ക് ശുശ്രൂഷകള്‍ ആരംഭിച്ചു വൈകുന്നേരം അഞ്ചിന് സമാപിക്കും. പള്ളിയിലെ വാര്‍ഷിക ധ്യാനമാണെങ്കിലും പുറമെ നിന്നുമുള്ളവര്‍ക്കും ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് വികാരി ഫാ. ജേക്കബ് ക്രിസ്റ്റി അറിയിച്ചു. രജിസ്ട്രേഷനോ അധികമായി പാര്‍ക്കിംഗ് സൗകര്യങ്ങളോ ഒരുക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. ജേക്കബ് ക്രിസ്റ്റി (281-904-6622), ട്രസ്റ്റിമാരായ തോമസ് തൊട്ടുകടവില്‍ (973-725-0915), ജോംസണ്‍ ഞള്ളിമാക്കല്‍ (973 931 8481) എന്നിവര്‍ അറിയിച്ചു.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒരു കാലത്തേ സ്ഥിര സാന്നിധ്യമായിരുന്ന തോമസ് പോളിന്റെ വചന ശുശ്രുഷ പിന്നീട് ലോകത്തിലെ നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇന്ന് ലോകം കാതോര്‍ക്കുന്ന വചന പ്രഘോഷകനായി മാറിയിരിക്കുകയാണ് അദ്ദേഹം. ഇപ്പോള്‍ എറണാകുളം ആസ്ഥാനമായി ദി കിംഗ്ഡം മിനിസ്‌ട്രി എന്ന റിട്രീറ്റ് സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന തോമസ് പോളിന്റെ ധ്യാന ശുശ്രൂഷകള്‍ നിരവധി പേര്‍ക്ക് മനസാന്തരത്തിനും ആല്‍മീയ വളര്‍ച്ചക്കും കാരണമായിട്ടുണ്ട്. അല്‍മായ തലത്തില്‍ നിന്നുകൊണ്ട് അദ്ദേഹത്തെപ്പോലെ സുവിശേഷം ഇത്ര ലളിതവും ആഴമേറിയ ചിന്തകളാലും വിശകലനം ചെയ്യുന്ന അല്‍മായ സുവിശേഷകര്‍ വളരെ വിരളമാണ്. കത്തോലിക്കാ സഭയുടെ ഔദോഗിക അംഗീകാരമുള്ള അല്‍മായര്‍ നേതൃത്വം നല്‍കുന്ന ദി കിംഗ്ഡം ധ്യാന കേന്ദ്രത്തില്‍ കൗണ്‍സിലിംഗിനും വചനം കേള്‍ക്കുവാനുമായും അനേകം പേര്‍ എത്തിച്ചേരുന്നു.

മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയി ജോലിയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തു ദൈവത്തിന്റെ സ്വരം ശ്രവിച്ച അദ്ദേഹം 1991 മുതല്‍ മുഴുവന്‍ സമയവും സുവിശേഷ വേലക്കായി മാറ്റി വെച്ച് ബാഹ്യ സുഖസൗകര്യങ്ങള്‍ ത്വജിച്ചു. കേരളത്തിലെ എല്ലാ രൂപതകളിലുമുള്ള മെത്രാന്മാര്‍ തങ്ങളുടെ ഇടവകകളിലെ വിശ്വാസികള്‍ക്കും രൂപതയിലെ വൈദികര്‍ക്കും ധ്യാന ശിശ്രുഷ നടത്താന്‍ അദ്ദേഹത്തെ ക്ഷണിക്കാറുണ്ട്. സങ്കീര്‍ത്തനം ഉള്‍പ്പെടെ ബൈബിളിലെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ദൈവശാസ്ത്രപരമായി അദ്ദേഹം നടത്തിയ പഠനങ്ങളെകുറിചുള്ള വളര്‍ച്ചാ ധ്യാനങ്ങള്‍ നിരവധി ദൈവശാസ്ത്ര പഠനാര്‍ത്ഥികള്‍ക്കും ശിശ്രുഷകര്‍ക്കും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

യൂറോപ്പിലെ വിശ്വാസികളെ സഹായിക്കുക എന്ന ആഹ്വാനം സ്വീകരിച്ച അദ്ദേഹം 2000ഇല്‍ അവിടെ ഒരു മിഷന്‍ സ്ഥാപിച്ചു. ഇപ്പോള്‍ ഓസ്ട്രിയ, ജര്‍മ്മനി, സ്വിട്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ്,പോളണ്ട്, സ്ലോവാക്യ,ഇറ്റലി, എന്നി രാജ്യങ്ങള്‍ക്കു പുറമേ അമേരിക്കന്‍ ഐക്യനാടുകളിലും തോമസ് പോളിന്റെ വചന ശിശ്രുഷയിലൂടെ നിരവധി പേര്‍ക്ക് ആല്‍മീയ നിറവില്‍ എത്തിച്ചേരാന്‍ കഴിഞ്ഞു . നിത്യാരാധനയും മധ്യസ്ഥപ്രാത്ഥനയുമായി നിരവധി അല്‍മായ പ്രേഷിതരാണ് 24 മണിക്കൂറും കിങ്ഡം മിനിസ്ട്രിയില്‍ സേവനം ചെയ്തു വരുന്നത്.

Venue: St George Syro-Malabar Catholic Church, Paterson (408 Getty Avenue, Paterson NJ 07503)

Time: March 2 Friday 05- 9.30 PM, March 3 Saturday 09-5.00 PM, March 4 Sunday 09-5.00 PM

Contact: Vicar: Fr Jacob Christy 281-904-6622

Trustees: Thomas thottukadavil- 973-725-0915, Jomason 973-931-8481


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top