Flash News

ശനിയാഴ്ച 123-മത് സാഹിത്യ സല്ലാപത്തില്‍ ആയുധങ്ങളും സുരക്ഷയും, ചര്‍ച്ച

March 1, 2018 , ജയിന്‍ മുണ്ടയ്ക്കല്‍

123AMSSഡാലസ്: മാര്‍ച്ച് മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ആയുധങ്ങളും സുരക്ഷയും’ എന്ന ആനുകാലിക വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച ആയിട്ടാകും നടത്തുക. നാമും നമ്മുടെ തലമുറകളും അധിവസിക്കേണ്ടുന്ന ഈ രാജ്യത്ത് നിര്‍ഭയമായി ജീവിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകേണ്ടത് എത്രയും അത്യാവശ്യമാണല്ലോ? വരുന്ന തിരഞ്ഞെടുപ്പുകളില്‍ നാം നമ്മുടെ സമ്മതിദാനാവകാശം വേണ്ട വിധം വിനിയോഗിച്ചാലെ ഇത് സാദ്ധ്യമാകൂ. ഈ വിഷയെത്തെ സംബന്ധിച്ച് കൂടുതല്‍ അറിവുള്ള മലയാളിപ്രതിഭകള്‍ ഈ സല്ലാപത്തില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും, തങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവനുമുള്ള അവസരം വേണ്ടവിധം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുവാന്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2018 ഫെബ്രുവരി മൂന്നാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയിരുപത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ജോസഫ് പുലിക്കുന്നേല്‍ അനുസ്മരണം’ ആയിട്ടാണ് നടത്തിയത്. മുഖം നോക്കാത്ത, സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു മലയാള സാമൂഹിക സാമുദായിക പരിഷ്ക്കര്‍ത്താവായിരുന്നു കഴിഞ്ഞ മാസം അന്തരിച്ച ജോസഫ് പുലിക്കുന്നേല്‍. ‘ഓശാന’ മാസികയും ‘ഓശാന’ ബൈബിളും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഒരു നല്ല സംഘാടകനും മനുഷ്യസ്‌നേഹിയും സാഹിത്യകാരനും കൂടിയായിരുന്നു പുലിക്കുന്നേല്‍. അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പലതവണ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളും അനുയായികളും ഈ സല്ലാപത്തില്‍ പങ്കെടുക്കുകയുണ്ടായി. പുലിക്കുന്നേലിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ സാഹിത്യ സാമൂഹിക സാമുദായിക സംഭാവനകളെക്കുറിച്ചും പത്രപ്രവര്‍ത്തനം തുടങ്ങി മറ്റു സാംസ്കാരിക സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ മനസിലാക്കത്തക്കവിധം ചോദ്യോത്തരങ്ങളും അനുസ്മരണാ പ്രസംഗങ്ങളും വളരെ പ്രയോജനകരമായിരുന്നു.

2016 ജനുവരി 29ന് അന്തരിച്ച പ്രൊഫ. എം. ടി. ആന്റണിയെയും സാഹിത്യ സല്ലാപത്തില്‍ അനുസ്മരിക്കുകയുണ്ടായി.

ഡോ. ഔസേപ്പുപറമ്പില്‍, ജോര്‍ജ്ജ് മൂലെച്ചാലില്‍, പ്രൊഫ. ഇപ്പന്‍, ജോസഫ് കൊട്ടാരം, റോസമ്മ എബ്രഹാം, ചാക്കോ കളരിക്കല്‍, ജോണ്‍ ആറ്റുമാലില്‍, പി.സി. മാത്യു, ജോസഫ് പൊന്നോലില്‍, ഡോ. കുര്യാക്കോസ് റിച്ച്മണ്ട്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, തോമസ് ഫിലിപ്പ് റാന്നി, ചാക്കോ ജോസഫ്, അലക്‌സാണ്ടര്‍ മാത്യുസ്, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

18572320476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269

Join us on Facebook https://www.facebook.com/groups/142270399269590/


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top