Flash News

തന്നെ ഒറ്റപ്പെടുത്തി സംസ്ഥാന നേതൃത്വം വേട്ടയാടുന്നു; നിര്‍ത്തിയില്ലെങ്കില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് ഇസ്മയില്‍

March 2, 2018

cpi_2സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് കെഇ ഇസ്മയിലിന്റെ പരാതി. തന്നെ സംസ്ഥാന നേതൃത്വം വേട്ടയാടുകയാണെന്നും ഇതു തുടര്‍ന്നാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും ദേശീയ നിര്‍വ്വാഹക സമിതി അംഗമായ ഇസ്മയില്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെയാണു സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയത്. തന്റെ പരാതികളും നിലപാടും വ്യക്തമാക്കുന്ന ഒരു വിശദമായ കത്ത് അദ്ദേഹം സുധാകര്‍ റെഡ്ഡിക്കും ആനിരാജയ്ക്കും ബിനോയ് വിശ്വത്തിനും കൈമാറിയിട്ടുണ്ട്.

തനിക്കെതിരായ പരാമര്‍ശങ്ങളില്‍ കടുത്ത അമര്‍ഷം അറിയിച്ച ഇസ്മയില്‍ ഒറ്റതിരിഞ്ഞ് തന്നെ ആക്രമിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പരാതിയില്‍ പറയുന്നു. ഇനിയും ഇതു തുടര്‍ന്നാല്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കും. തന്നെ മൂന്നു കൊല്ലമായി വേട്ടയാടുകയാണ്. പാര്‍ട്ടി അണികള്‍ക്കിയടില്‍ തന്നെ മോശക്കാരനാക്കി ചിത്രീകരിക്കുന്നു. അഴിമതിക്കാരനും സ്വജനപക്ഷക്കാരനുമാക്കിയാണ് ചിത്രീകരിക്കുന്നത്. കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടണം. ഇല്ലെങ്കില്‍ തനിക്ക് പലതും തുറന്നു പറയേണ്ടി വരുമെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.

ഇസ്മയില്‍ നടത്തിയ വിദേശയാത്രകളും ഫണ്ട് പിരിവും ആഡംബരജീവിതവും സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഐ നേതൃത്വം വിമര്‍ശന വിധേയമാക്കിയിരുന്നു. ഇതാണ് ഇസ്മയിലിനെ പ്രകോപിപ്പിച്ചത്. അതേസമയം സംഘടനാ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഇസ്മയില്‍ പറഞ്ഞു.

ഇതിനിടെ സി.എന്‍.ചന്ദ്രനെതിരെയും സിപിഐ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടെന്ന വാര്‍ത്തകവും പുറത്തുവന്നു. ഇസ്മയില്‍ പക്ഷത്തെ പ്രമുഖ നേതാവാണ് സി.എന്‍.ചന്ദ്രന്‍. തലശേരി മണ്ഡലം സമ്മേളനത്തില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായപ്പോള്‍ ഇടപെട്ടില്ലെന്നാണ് മുഖ്യ ആരോപണം. തലശേരിയില്‍ വോളിബോള്‍ ടൂര്‍ണമെന്റ് സുതാര്യമായി നടത്തുന്നതില്‍ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാവാമെന്നും അത് മാധ്യമങ്ങളുമായി പങ്കുവെക്കേണ്ട കാര്യമില്ലെന്നുമാണ് എസ്.സുധാകർ റെഡ്ഡി പറഞ്ഞു. കെ.ഇ.ഇസ്മയിൽ കത്തു നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് ആഭ്യന്തര കാര്യമെന്നായിരുന്നു സുധാകർ റെഡ്ഡിയുടെ പ്രതികരണം.

ഇസ്മയിലിനെതിരേ രൂക്ഷ വിമർശനവുമായി പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. മുതിർന്ന പാർട്ടി നേതാവായ കെ.ഇ.ഇസ്മയിൽ പാർട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി. പാർട്ടി നേതാക്കൾക്കു നിരക്കാത്ത വിധം ആഡംബര ഹോട്ടലിൽ താമസിച്ചു. വിഷയത്തിൽ വസ്തുതകൾ വിശദീകരിക്കാൻ പോലും അദ്ദേഹം തയാറായില്ല എന്നിങ്ങനെയാണ് ഇസ്മയിലിനെതിരായ കുറ്റപത്രത്തിലെ ആരോപണങ്ങൾ.

പാർട്ടിയിൽ ഒറ്റപ്പെട്ടു നിൽക്കവെയാണ് കെ.ഇ. ഇസ്മയിലിനെ പ്രതിക്കൂട്ടിലാക്കി സിപിഐ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത്. ഇസ്മയിലിനൊപ്പം നിന്ന ഒരു ജില്ലാ കൗണ്‍സിൽ പോലും ഇപ്പോൾ അദ്ദേഹത്തിനൊപ്പമില്ല. പാർട്ടി എക്സിക്യൂട്ടീവിൽ അദ്ദേഹത്തിന്റെ ശക്തമായ നാവായിരുന്ന മന്ത്രി വി.എസ്. സുനിൽകുമാറും ഇപ്പോൾ കാനത്തിനൊപ്പമാണ്. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ കൂടി കാനത്തിനൊപ്പം ചേർന്നതോടെ പാർട്ടിയിൽ കാനം കൂടുതൽ ശക്തനായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top