Flash News

പ്രണവിനെക്കുറിച്ച് വാചാലയായി കളിക്കൂട്ടുകാരി കല്യാണി

March 3, 2018

kalyani-pranav-830x412സിനിമയല്ല, നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ ഒരു ഫാമുണ്ടാക്കുകയാണു പ്രണവ് മോഹന്‍ലാലിന്റെ സ്വപ്‌നമെന്ന് കല്യാണി പ്രിയദര്‍ശന്‍. പ്രണവിന്റെ സ്വപ്‌നങ്ങളെക്കുറിച്ച് ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കല്യാണി വാചാലയാകുന്നത്. ആദി സൂപ്പര്‍ഹിറ്റായതോടെ അദ്ദേഹത്തിന്റെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയല്ല, പ്രകൃതിയും മരങ്ങളും യാത്രകളുമൊക്കെയാണ് പ്രണവിന്റെ സ്വപ്‌നമെന്നു കളിക്കൂട്ടുകാരിയും സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളുമായ കല്യാണി പറയുന്നു.

‘സിനിമയൊന്നുമല്ല അവന്റെ ആഗ്രഹം, ഒരു ഫാം ഉണ്ടാക്കുകയാണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാം നിറഞ്ഞ പച്ചപിടിച്ച ഒരു മിനി കാട്. അവന്‍ ആര്‍ക്കും ഉപദേശം കൊടുക്കാറുമില്ല, ആരില്‍ നിന്നും ഉപദേശം സ്വീകരിക്കാറുമില്ല’ കല്യാണി പറഞ്ഞു.

ആദിയില്‍ കാണിക്കുന്ന പോലത്തെ അഭ്യാസങ്ങള്‍ അവനു മാത്രമേ ചെയാന്‍ കഴിയൂ. മരങ്ങളിലും മലകളിലുമൊക്ക വലിഞ്ഞു കയറാന്‍ പ്രണവിനെക്കഴിഞ്ഞേ ആളുള്ളൂ. കല്യാണി പറഞ്ഞു. ‘അഭിനയിക്കാന്‍ വേണ്ടി യാത്രകള്‍ ഒഴിവാക്കിയപ്പോള്‍ കൈകള്‍ സോഫ്റ്റായി പോയതുകൊണ്ട് മൗണ്ടന്‍ ക്ലൈംബിംഗിലൂടെ കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനാണ് ശരിക്കും ഈ ഹിമാലയന്‍ യാത്ര. അഞ്ഞൂറു രൂപയേ പ്രണവിന്റെ കൈയില്‍ മിക്കപ്പോഴും കാണാറുള്ളു. ലോറിയിലും മറ്റുമാണ് കൂടുതലും യാത്രകള്‍.. കൈയില്‍ പൈസ ഇല്ലാതെ വരുമ്പോള്‍ അനുജത്തിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാമോ എന്ന് ചോദിക്കും.’ കല്യാണി കൂട്ടിച്ചേര്‍ത്തു.

ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നുമുള്ള ഗോസിപ്പുകളെക്കുറിച്ചും കല്യാണി പ്രതികരിച്ചു. ‘പ്രണവിന്റെ സഹോദരി വിസ്മയ ആണ് ചിത്രം കണ്ടിട്ട് അയച്ചു തരുന്നത്. ഞാന്‍ ഉടന്‍ അത് അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുത്തു. അമ്മയാണ് സുചിത്രയാന്റിയ്ക്കു അയച്ചു കൊടുക്കുന്നത്. ‘കണ്ടോ, നമ്മുടെ മക്കള്‍ കല്യാണം കഴിക്കാന്‍ പോകുന്നു’ എന്നുപറഞ്ഞ് അവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. അപ്പു ആര്‍ക്കും പിടികൊടുക്കില്ല. അവന്റേതു മാത്രമായ ലോകത്താണ് എപ്പോഴും. ഇത്ര വലിയ സെലിബ്രിറ്റിയുടെ മകനാണ് എന്ന ചിന്തയേയില്ല. ചെരിപ്പിടാന്‍ പോലും പലപ്പോഴും മറക്കും. ‘ആദി’ കണ്ടപ്പോള്‍ എനിക്കു തോന്നിയത് അവനു വേണ്ടി ദൈവം തീരുമാനിച്ച സിനിമയാണതെന്നാണ്’


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top