Flash News

കമ്പ്യൂട്ടറില്ലാതെ എങ്ങനെ പഠിപ്പിക്കാം; ഖാനയിലെ അദ്ധ്യാപകന്‍ മാതൃകയായി

March 3, 2018

teacher-ganaകമ്പ്യൂട്ടര്‍ വാങ്ങാന്‍ സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങള്‍ എങ്ങനെ സ്വായത്തമാക്കാം എന്ന് കാണിക്കുകയാണ് ഘാനയിലെ ഒരു അദ്ധ്യാപകന്‍. ഈ അദ്ധ്യാപകന്‍ മൈക്രോസോഫ്റ്റ് വേര്‍ഡ് ആണ് കുട്ടികളെ പഠിപ്പിക്കുന്നത്. അതിന് അദ്ധ്യാപകന്‍ കണ്ടുപിടിച്ച എളുപ്പ വഴിയാണ് ബ്ലാക്ക് ബോര്‍ഡിലെഴുതി അത് പഠിപ്പിക്കുക എന്നത്. ഈ അദ്ധ്യാപകന്‍ കുട്ടികളെ പഠിപ്പിക്കുന്ന രീതി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്റെ കുട്ടികളെ ഞാന്‍ സ്‌നേഹിക്കുന്നു. അതിനാല്‍ ഞാന്‍ പഠിപ്പിക്കുന്നത് അവര്‍ക്ക് മനസിലാകണമെന്ന് നിര്‍ബന്ധമുണ്ട് അതിനാലാണ് സ്‌ക്രീനിന്റെ ചിത്രം ബ്ലാക് ബോര്‍ഡില്‍ വരച്ച് കുട്ടികളെ പഠിപ്പിച്ചത്.

ഘാനയിലാണ് സംഭവം. സെക്ക്യെദുമാസ് സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒരു കമ്പ്യൂട്ടര്‍പ്പോലും ഇല്ല. ഈ സ്‌കൂളിലെ വിവരസാങ്കേതിക വിഭാഗം അധ്യാപകനായ ഒവൂറാ ക്വാദ്വോ ഹോട്ടിഷ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഇത്. എന്നാല്‍ കമ്പ്യൂട്ടര്‍ ഇല്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് കമ്പ്യൂട്ടറിനെക്കുറിച്ച് അറിയാതിരിക്കരുത് എന്ന ദൃഢനിശ്ചയം ഉണ്ടായിരുന്നു ഈ അധ്യാപകന്. അങ്ങനെ അദ്ദേഹം ബ്ലാക്ക് ബോര്‍ഡില്‍ വരച്ച് കുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൈക്രോസോഫ്റ്റ് വേര്‍ഡിന്റെ ചിത്രം ബോര്‍ഡില്‍ വരച്ച് ഹോട്ടിഷ് കുട്ടികളെ പഠിപ്പിക്കുന്ന ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

മൈക്രോസോഫ്റ്റ് വേര്‍ഡ് എന്ന സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ തുറക്കുമ്പോള്‍ എന്തെല്ലാമാണോ കാണാന്‍ കഴിയുന്നത് അത് അതുപ്പോലെത്തന്നെ ബ്ലാക്ക് ബോര്‍ഡില്‍ വരുച്ചായിരുന്നു ഹോട്ടിഷ് പഠിപ്പിച്ചത്. അര മണിക്കൂറില്‍ കൂടുതല്‍ സമയം എടുത്താണ് അദ്ദേഹം ഇത് ബ്ലാക്ക് ബോര്‍ഡില്‍ വരച്ചത്. ഹോട്ടിഷിന്റെ അര്‍പ്പണബോധത്തേയും ആത്മാര്‍ത്ഥതയേയും പ്രശംസക്കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. ഇത്തരത്തില്‍ ഹോട്ടിഷ് കുട്ടികളെ പഠിപ്പിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. അദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ അഭിനന്ദനങ്ങളുമായി നിരവധി കമന്റുകളാണ് വന്നുക്കൊണ്ടിരിക്കുന്നത്.

പ്രതിബദ്ധതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നും താങ്കള്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്നും ഒരു കമന്റ് പറയുന്നു. ഈ 21 ാം നൂറ്റാണ്ടിലെ ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ് ഇതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഘാനയിലെ സാഹചര്യം സാവധാനത്തില്‍ മെച്ചപ്പെട്ടു വരികയാണെന്നും സര്‍ക്കാര്‍ നല്ല സഹായം നല്‍കുന്നുണ്ടെന്നും താന്‍ സര്‍ക്കാരില്‍ വിശ്വസിക്കുന്നുവെന്നുമാണ് അദ്ദേഹം ഇതിനെല്ലാം മറുപടി നല്‍കിയത്.

ചിത്രങ്ങള്‍ വൈറലായതോടെ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും സ്‌കൂളിന് സഹായം ഒഴുകിയെത്തി. കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ആവശ്യത്തില്‍ക്കൂടുതല്‍ സ്‌കൂളിലെത്തി. ഇതോടെ മറ്റു സ്‌കൂളുകളേയും സഹായിക്കാനൊരുങ്ങുകയാണ് ഹോ്ടിഷ്. തന്റെ നാട്ടില്‍ നിരവധി സ്‌കൂളുകള്‍ സമാന പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തങ്ങള്‍ക്കു കിട്ടിയ ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും ആ സ്‌കൂളുകള്‍ക്കും കൂടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

khana

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top