അറ്റ്ലാന്റ : ജൂലൈ 19, 20, 21, 22 തീയതികളില്‍ അറ്റ്ലാന്റയില്‍ വച്ച് നടത്തപ്പെടുന്ന ക്നാനായ കണ്‍വെന്‍ഷനില്‍ വളരെ പുതുമയാര്‍ന്നതും വ്യത്യസ്തവുമായ പരിപാടികള്‍ വിമന്‍സ് ഫോറം സംഘടിപ്പിക്കുന്നു.
ഇവയില്‍ ഏറ്റവും പ്രധാനം കൊച്ചുകുട്ടികള്‍ക്ക് വേണ്ടിനടത്തുന്ന ലിറ്റില്‍ പ്രിന്‍സ് & പ്രിന്‍സസ ്മത്സരമാണ്. 8 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികളില്‍നിന്നും ആണ് ഈ മത്സരം നടത്തപ്പെടുന്നത്. 3 റൗണ്ടുകളില്‍ ആയിട്ടാണ് മത്സരംനടത്തുന്നതും വിജയികളെ തിരഞ്ഞെടുക്കുക.
അതുപോലെതന്നെ പ്രാധാന്യമേറിയ മറ്റൊരിനമാണ് ക്നാനായ മന്നന് & മങ്ക പരിപാടി. 21 വയസ്സിനുമുകളിലുള്ള അവിവാഹിതരായ ക്നാനായ യുവതീ യുവാക്കളേയും 25 , വയസ്സിനുമുകളിലുള്ള വിവാഹിതരായ ക്നാനായ യുവതിയുവാക്കളെയും സംഘടിപ്പിച്ചുകൊണ്ടാണ് ഈമത്സരം നടത്തുന്നത്. രണ്ടു പരിപാടികളുടെയും റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് കെസിസിഎന്‍എ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.
കൂടാതെ സെമിനാറുകള്‍ പലതരം ക്ലാസുകള്‍ എന്നിവയും സംഘടിപ്പിക്കുന്നതാണെന്നു വിമന്‍സ്ഫോറം എക്സിക്യൂട്ടീവ് അറിയിച്ചു. കെ.സി.ഡബ്ല്യു.എഫ്.എന്‍എ പ്രസിഡന്റ് സ്മിത വെട്ടുപാറപ്പുറത്ത്, വൈസ് പ്രസിഡന്റ ്ആന്സി കൂപളികാട്, സെക്രട്ടറി ദിവ്യ വളളിപടവില്, ജോയിന്റ് സെക്രട്ടറി അനീഷ് കരിക്കാട്, ട്രഷറര്‍ ജൂബി ഊരാളില്‍, ജോയിന്റ ്ട്രഷറര്‍ ബെറ്റ്സി തച്ചാറാ, ആര്.വി.പി ജെയ്ന ഇലയ്ക്കോട്ട, ബിന്ദു കൈതാരം എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news