ഹിന്ദി ടിവി സീരിയര്‍ല്‍ നിര്‍മ്മാതാവ് സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തു; സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്ന് റിപ്പോര്‍ട്ട്

_4ac36baa-1fb4-11e8-ba26-4f9ea6a8f74eഹിന്ദി ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവും ആര്‍ട്ട് ഡയറക്ടറുമായ സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തു. 40 വയസായിരുന്നു. മലദ് വൈസ്റ്റിലെ സിലിക്കണ്‍ പാര്‍ക്ക് ബില്‍ഡിങിലെ 16ാം നിലയില്‍ നിന്ന് ചാടിയാണ് സഞ്ജയ് ഭൈരാഗി ആത്മഹത്യ ചെയ്തത്. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ചയാണ് സംഭവം നടന്നത് ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു സംവിധായകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. എന്റെ മാത്രം തെറ്റാണെന്നും ഞാനും എന്റെ കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എന്റെ മരണത്തിന് മറ്റാരും കാരണക്കാരല്ലെന്നും സഞ്ജയ് ആത്മഹത്യ കുറിപ്പില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഭാര്യയും ഒരു മകനുമുണ്ട്.

മരിക്കുന്നതിന് തൊട്ട് മുമ്പായി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സഞ്ജയ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഹാപ്പി മൂഡിലുള്ള ചിത്രങ്ങളായിരുന്നു സഞ്ജയ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ലളിത് മോഹന്‍ സംവിധാനം ചെയ്യുന്ന ഇഷ്‌ക്ബാസ് എന്ന ടെലിവിഷന്‍ സീരിയലിലാണ് സഞ്ജയ് ജോലി നോക്കിയിരുന്നത്. ഇത്രയും വലിയ പ്രശ്‌നങ്ങള്‍ സഞ്ജയ്ക്ക് ഉണ്ടായിരുന്നതായി ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. നല്ല ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന എല്ലാവരുമായി സഹകരിച്ച് പോകുന്ന ആളാണ് സഞ്ജയ് എന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment