ഷൂ കടയിലെ കണ്ണാടി മറിഞ്ഞു വീണ 2 വയസ്സുകാരിക്ക് ദാരുണ അന്ത്യം

GirlPaylessറിവര്‍ഡെയ്ല്‍ (ജോര്‍ജിയ): ജോര്‍ജിയ റിവര്‍ഡെയ്ല്‍ പേയ്‌ലെസ് ഷൂ കടയില്‍ ചുമരില്‍ ഉറപ്പിച്ചിരുന്ന വലിയൊരു കണ്ണാടി മറിഞ്ഞു വീണു രണ്ടു വയസ്സുള്ള കുട്ടി മരിച്ചതായി റിവര്‍ഡെ‌യ്ല്‍ പോലീസ് പറഞ്ഞു.

മാര്‍ച്ച് 3 വെള്ളിയാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം. അറ്റ്‌ലാന്റ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഷൂ സ്റ്റോറില്‍ സംഭവം നടന്ന ഉടനെ ഫയര്‍ഫോഴ്‌സും, പോലീസും എത്തിച്ചേര്‍ന്ന് പ്രാഥമിക ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇഫ്‌റ സിദ്ദിഖ്വിയും ഭാര്യയും കുട്ടിയുമായാണ് ഷൂ സ്റ്റോറില്‍ എത്തിയത്. ചെരിപ്പ് തിരിയുന്നതിനിടെയാണ് കണ്ണാടി മറിഞ്ഞു വീണത്.

സംഭവത്തില്‍ ഷൂ കമ്പനി ഖേദം പ്രകടിപ്പിച്ചു. അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സിദ്ദിഖ്വിയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല.

കടയിലെ ഷെല്‍ഫുകളും, കണ്ണാടികളും കൃത്യമായി ഉറപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, ഇത്തരത്തിലുള്ളൊരു അപകടം ഇനിയും ആവര്‍ത്തിക്കരുതെന്ന് സിദ്ദിഖ്വി ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment