Flash News

രണ്ടു വയസ്സുകാരിയും മിഷേല്‍ ഒബാമയും നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി

March 7, 2018

michelle-obama-1വാഷിംഗ്ടണ്‍: രണ്ട് തവണ വൈറലായ ഏറ്റവും ചെറിയ കുട്ടി ഒരു പക്ഷേ പാര്‍ക്കര്‍ കറി എന്ന രണ്ട് വയസുകാരിയാകും. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയുടെ ഛായാചിത്രം വാഷിംഗ്ടണിലെ നാഷണല്‍ പോര്‍ട്രെയിറ്റ് ഗ്യാലറിയില്‍ അടുത്തിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന് മുന്നില്‍ അതിശയത്തോടെ തുറിച്ചു നോക്കിനിന്ന രണ്ടു വയസുകാരിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ട മിഷേല്‍ കുട്ടിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന് ചിത്രത്തിലെ കുട്ടിയെ കാണാന്‍ മിഷേല്‍ എത്തി. പാര്‍ക്കറിനെ ഒരുപാട് ഇഷ്ടപെട്ട മിഷേല്‍ കുട്ടിക്കൊപ്പമിരുന്ന് സംസാരിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. മിഷേലിന്റെ ഓഫീസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ വീഡിയോയും പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി. കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന മിഷേലിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

‘പാര്‍ക്കര്‍, നിന്നെ കാണാന്‍ അവസരം കിട്ടിയതില്‍ എനിക്കൊരുപാട് സന്തോഷമുണ്ടെന്ന്’ മിഷേല്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

നീ വലിയ സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കണം. ഒരിക്കല്‍ നിന്റെ ഛായാചിത്രം ഞാന്‍ അഭിമാനത്തോടെ നോക്കും’. ഇതായിരുന്നു മിഷേലിന്റെ വരികള്‍. പാര്‍ക്കറിനൊപ്പം നൃത്തം ചെയ്ത വീഡിയോയും മിഷേല്‍ ഷെയര്‍ ചെയ്തിരുന്നു.

വീഡിയോയില്‍ പാര്‍ക്കറിന്റെ അമ്മ ജെസീക്കയും ഇളയ സഹോദരി അവയും ഉണ്ട്. മിഷേലിന്റെ ചിത്രത്തില്‍ ആശ്ചര്യത്തോടെ നില്‍ക്കുന്ന പാര്‍ക്കറിന്റെ ചിത്രം എക്‌സിബിഷനില്‍ പങ്കെടുക്കാനെത്തിയവരില്‍ ആരോ ആണ് പകര്‍ത്തിയത്. ഇതാണ് പിന്നീട് വൈറലായത്. ഏതായാലും മുന്‍ പ്രഥമ വനിതയോടൊപ്പം നൃത്തം കൂടി ചെയ്തതോടെ അമേരിക്കയിലെ ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് ഈ രണ്ടു വയസുകാരി.

49D225F400000578-5469477-Role_model_Keep_on_dreaming_big_for_yourself_and_maybe_one_day_I-m-57_1520362497558 49F094A100000578-5469477-image-m-5_1520370113261


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top