Flash News

ഇന്‍ഫാം ദേശീയ കര്‍ഷകനേതൃസമ്മേളനവും കര്‍ഷകറാലിയും ഏപ്രില്‍ 27ന് കാഞ്ഞിരപ്പള്ളിയില്‍

March 7, 2018 , ഇന്‍ഫാം

Ltrhd 2018കൊച്ചി/കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ദേശീയ കര്‍ഷക നേതൃസമ്മേളനം ഏപ്രില്‍ 26, 27 തീയതികളില്‍ കാഞ്ഞിരപ്പള്ളിയില്‍ നടക്കും. ഏപ്രില്‍ 26ന് ഇന്‍ഫാം ദേശീയ എക്‌സിക്യൂട്ടീവ് ചേരും. 27ന് ഉച്ചകഴിഞ്ഞ് 2.30ന് കര്‍ഷകറാലിയെത്തുടര്‍ന്ന് പ്രതിനിധി സമ്മേളനം കാഞ്ഞിരപ്പള്ളി മഹാജൂബിലി ഹാളില്‍ നടക്കും. മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും ദേശീയസമ്മേളനത്തില്‍ പങ്കെടുക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി കാര്‍ഷികമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ വിളിച്ചോതുന്ന കര്‍ഷകറാലിയും നടക്കും. ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി ദേശീയസമ്മേളനത്തിന്റെയും കര്‍ഷകറാലിയുടെയും സംഘാടനരേഖ തയ്യാറാക്കി. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റന്‍ വിഷയാവതരണം നടത്തി. ഫാ.മാത്യു പനച്ചിക്കല്‍ ജനറല്‍ കണ്‍വീനറായി ഫാ.സെബാസ്റ്റ്യന്‍ പെരുനിലം, ഫാ.വര്‍ഗീസ് കുളംപള്ളിയില്‍, ഫാ.മാത്യു നിരപ്പേല്‍, ഫാ.സില്‍വാനോസ് മഠത്തിനകം, ഫാ.തോമസ് നല്ലൂര്‍കാലായിപ്പറമ്പില്‍, ഫാ.ദേവസ്യ തുമ്പുങ്കല്‍, ഫാ.ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ.ജോണ്‍ പനച്ചിക്കല്‍, ഫാ.റോബിന്‍ പട്രക്കാലായില്‍ എന്നിവരടങ്ങുന്ന സംഘാടക എക്‌സിക്യൂട്ടീവ് സമിതിയേയും തെരഞ്ഞെടുത്തു.

ദേശീയ കര്‍ഷകനേതൃസമ്മേളനത്തിന്റെ മുന്നൊരുക്കമായി കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത നൂറ് കേന്ദ്രങ്ങളില്‍ കര്‍ഷകവിളംബരസമ്മേളനങ്ങള്‍ മാര്‍ച്ച് 25 മുതല്‍ നടത്തുമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന ദേശീയ സമിതി പ്രഖ്യാപിച്ചു. കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും പ്രശ്‌നങ്ങളും സമ്മേളനങ്ങള്‍ ചര്‍ച്ചചെയ്യും. തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന കാര്‍ഷികനയങ്ങള്‍ക്ക് ബദല്‍നയം ഇന്‍ഫാം എപ്രില്‍ 27ന് പ്രഖ്യാപിക്കുന്നതാണെന്ന് ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലെ വിളംബരസമ്മേളനങ്ങള്‍ക്ക് ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍, ശ്രീ.മൈതീന്‍ ഹാജി, ഫാ.ആന്റണി കൊഴുവനാല്‍, ഫാ.ജോസ് മോനിപ്പള്ളി, ഫാ.ജോസ് തറപ്പേല്‍, ശ്രീ.ജോസ് എടപ്പാട്ട്, ശ്രീ.ജോസഫ് മഞ്ചേരി, ശ്രീ.ജോയി തെങ്ങുംകുടി, ശ്രീ.പി.സി.സിറിയക്, ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍, ഫാ.ജോസഫ് കാവനാടി, ഡോ.എം.സി.ജോര്‍ജ്, ശ്രീ.കെ.എസ്.മാത്യു മാമ്പറമ്പില്‍, ശ്രീ.ജോയി പള്ളിവാതുക്കല്‍, അഡ്വ.പി.എസ്.മൈക്കിള്‍, ശ്രീ.ബേബി പാല, ശ്രീ സ്കറിയ നെല്ലംകുഴി എന്നിവര്‍ നേതൃത്വം നല്‍കും.

ഫാ.തോമസ് മറ്റമുണ്ടയില്‍
രൂപതാ ഡയറക്ടര്‍, ഇന്‍ഫാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top