ജോണ്‍ ഇളമതയുടെ “മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുവീഴുമ്പോള്‍” നോവല്‍ പ്രകാശനം ചെയ്തു

IMG_4779തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരനായ ജോണ്‍ ഇളമതയുടെ “മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുവീഴുമ്പോള്‍” എന്ന നോവല്‍ പ്രകാശനം ചെയ്തു. ഫെബ്രുവരി 17 ശനിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന സൗഹൃദ സാഹിത്യ സമ്മേളനത്തില്‍ പ്രശ്‌സത സാഹിത്യകാരനായ സക്കറിയ എഴുത്തുകാരനായ പ്രതീപ് പനങ്ങാടിന് നോവല്‍ നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ശ്രീമതി ആനിമ്മ ഇളമത സദസ്യര്‍ക്ക് സ്വാഗതമരുളി. എഴുത്തുകാരനായ എഡ്വേര്‍ഡ് നസ്രത്ത് (മുക്കാടന്‍) പുസ്തക പരിചയം നടത്തി. തുടര്‍ന്ന് ചിത്രകാരനും ശില്പിയുമായ കെ വി ജ്യോതിലാല്‍, കവിയും സാഹിത്യകാരനുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൈരളിബുക്‌സ് മനേജിംഗ് ഡയറക്ടര്‍ ഒ. അശോക് കുമാര്‍ അദ്ധ്യക്ഷനായിരുന്നു.

IMG_4781പോള്‍ സക്കറിയ ആമുഖ പ്രസംഗത്തില്‍, ഒരു കുടിയേറ്റക്കാരനായ എഴുത്തുകാരനു മാത്രമേ അവിടത്തെ ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനും, എഴുതാനുമാകൂ എന്നും, അത്തരമൊരു ഹൃദയസ്പര്‍ശിയായ നോവല്‍ ജോണ്‍ വളരെ  കൈയ്യടക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു എന്നും അഭിപ്രായപ്പെട്ടു. ഇത് പ്രവാസത്തിന്‍െറ ഒരു പുതിയ മുഖമാണന്നും, ബന്യാമിനു ശേഷം ഇത്തരം കൃതികള്‍ ഉണ്ടായിക്കൊണ്ടിരിക്കന്നത് മലയാള സഹിത്യത്തിന് അപരിചിതമായ മേഖലകളിലേക്ക് സാഹിത്യത്തിന്‍െറ സഞ്ചാരവഴികളെന്നും, പ്രത്യേകിച്ചും കനേഡിയന്‍ പശ്ചാത്തലത്തില്‍ ഇത്തരമൊരു നോവല്‍ പുതുമ തന്നെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോണ്‍ ഇളമത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

നോവല്‍: “മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുവീഴുമ്പോള്‍”
പ്രസാധകര്‍: കൈരളി ബുക്‌സ്, കണ്ണൂര്‍

വിവരങ്ങള്‍ക്ക്: ജോണ്‍ ഇളമത 905 848 0698, johnelamatha@hotmail.com

ilamatha_2 ilamatha_3 ilamatha_4 ilamatha_6 ilamatha_7

Print Friendly, PDF & Email

Related News

Leave a Comment