ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം; പാര്‍‌വ്വതി മികച്ച നടി

aalorukkam-parvathyddസംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവചനങ്ങളില്‍ മുന്‍പിലായിരുന്ന ഫഹദ് ഫാസിലിനെ പിന്തള്ളി ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി പാര്‍വതിയെയും ജൂറി തെരഞ്ഞെടുത്തു. ഈ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍.

സജീവ് പാഴൂര്‍ ആണ് മികച്ച തിരക്കഥാകൃത്ത്, ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. മികച്ച സ്വഭാവനടന്‍ – അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും), മികച്ച ബാലതാരങ്ങള്‍ – മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര, മികച്ച കഥാകൃത്ത് – എം.എ.നിഷാദ്, ക്യാമറ – മനേഷ് മാധവ്, സംഗീതസംവിധായകന്‍ – എം.കെ.അര്‍ജുനന്‍ (ഭയാനകത്തിലെ ഗാനങ്ങള്‍), പശ്ചാത്തലസംഗീതം – ഗോപി സുന്ദര്‍, ഗായകന്‍ – ഷഹബാസ് അമന്‍, മികച്ച ഗായിക – സിതാര കൃഷ്ണകുമാര്‍ (വിമാനം).

110 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ഒരു സ്ത്രീ സംവിധായിക മാത്രം 58 പുതുമുഖ സംവിധായകരും. ചിത്രങ്ങള്‍ക്ക് 78 ശതമാനം പേരും ആദ്യമായി സംസ്ഥാന പുരസ്‌ക്കാരം നേടുന്നവര്‍ 37ല്‍ 28 പുരസ്‌ക്കാരങ്ങളും പുതുമുഖങ്ങള്‍ക്കാണെന്ന് സാംസ്ക്കാരിക മന്ത്രി ഏ.കെ. ബാലന്‍ പറഞ്ഞു.

പുരസ്കാരങ്ങള്‍:

മികച്ച നടന്‍: ഇന്ദ്രന്‍സ് (ആളൊരുക്കം)
മികച്ച നടി: പാര്‍വതി (ടേക്ക് ഓഫ്)

മികച്ച സ്വഭാവ നടന്‍ – അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
സ്വഭാവ നടി – പോളി വല്‍സന്‍ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)
കഥാകൃത്ത് – എം.എ. നിഷാദ് (കിണര്‍)
തിരക്കഥാകൃത്ത് – സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മേക്കപ്പ്മാന്‍ – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)

ചിത്ര സംയോജകന്‍ – അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
കലാസംവിധായകന്‍ – സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
നവാഗത സംവിധായകന്‍ – മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
കുട്ടികളുടെ ചിത്രം – സ്വനം
പ്രത്യേക ജൂറി അവാര്‍ഡ് (അഭിനയം) – വിനീതാ കോശി (ഒറ്റമുറി വെളിച്ചം)

ബാലതാരങ്ങള്‍ – മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്)
സംഗീത സംവിധായകന്‍ – എം.കെ. അര്‍ജുനന്‍ (ഭയാനകത്തിലെ ഗാനങ്ങള്‍)
ഗായകന്‍ – ഷഹബാസ് അമന്‍ (മായാനദി)
ഗായിക – സിതാര കൃഷ്ണകുമാര്‍ (വിമാനം)

ക്യാമറ – മനേഷ് മാധവ് (ഏദന്‍)
കലാമൂല്യമുള്ള ജനപ്രിയ സിനിമ – രക്ഷാധികാരി ബൈജു
പശ്ചാത്തല സംഗീതം – ഗോപീസുന്ദര്‍ (ടേക്ക് ഓഫ്)
ഗാനരചയിതാവ് – പ്രഭാ വര്‍മ (ക്ലിന്റ്)

തിരക്കഥ (അഡാപ്റ്റേഷന്‍) – എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രന്‍ (ഏദന്‍)
വസ്ത്രാലങ്കാരം – സലി എല്‍സ (ഹേ ജൂഡ്)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പുരുഷന്‍) – അച്ചു അരുണ്‍ കുമാര്‍ (തീരം)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (സ്ത്രീ) – എം. സ്നേഹ (ഈട)

നൃത്ത സംവിധായകന്‍ – പ്രസന്ന സുജിത്ത് (ഹേ ജൂഡ്)
ശബ്ദമിശ്രണം – പ്രമോദ് തോമസ് (ഏദന്‍)
ശബ്ദ ഡിസൈന്‍ – രംഗനാഥ് രവി (ഈ.മ.യൗ)
ലബോറട്ടറി / കളറിസ്റ്റ് – ചിത്രാഞ്ജലി സ്റ്റുഡിയോ, കെഎസ്എഫ്ഡിസി (ഭയാനകം)
സിങ്ക് സൗണ്ട് – പി.ബി. സ്മിജിത്ത് കുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)

lijo-jose-ee-ma

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News