കെ.ടി.യു സ്റ്റാറ്റ്യൂട്ട് ഉടന്‍ നടപ്പിലാക്കണം: ഫ്രറ്റേണിറ്റി

IMG-20180308-WA0015
കെ.ടി.യു സ്റ്റാറ്റ്യൂട്ട് ഉടന്‍ നടപ്പിലാക്കണമെന്ന് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എം.എല്‍.എ ക്ക് ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ജസീലുറഹ്മാന്‍ നിവേദനം നല്‍കുന്നു

മലപ്പുറം: കേരള സാങ്കേതിക സര്‍വകലാശാല സ്റ്റാറ്റുട്ട് ഉടന്‍ നടപ്പിലാക്കണമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയുമായും വി സിയുമായും നടത്തിയ ചര്‍ച്ചകളില്‍ ആവശ്യമായ നടപടികള്‍ ഉണ്ടാവുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. പ്രവര്‍ത്തനമാരംഭിച്ച് നാല് വര്‍ഷത്തോളമായിട്ടും സ്റ്റാറ്റുട്ട് നടപ്പിലാക്കാനാവശ്യമായ നടപടികള്‍ ഉണ്ടാവാത്തത് പ്രതിഷേധാര്‍ഹമാണ്. ജില്ലാ പ്രസിഡന്റ് ജസീം സുല്‍ത്താന്‍ അദ്ധ്യക്ഷത വഹിച്ചു. ഹബീബ റസാഖ്, ഷാഫി കൂട്ടിലങ്ങാടി, എ കെ അബ്ദുല്‍ ബാസിത്, അഫ്സല്‍ ഹുസൈന്‍, ഷിബാസ് പുളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നിയമസഭാ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട നിയനിര്‍മാണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ എം.എല്‍.എ മാര്‍ക്ക് നിവേദനങ്ങള്‍ നല്‍കി. മഞ്ഞളാംകുഴി അലി, എ പി അനില്‍ കുമാര്‍, പി ഉബൈദുല്ല, പി അബ്ദുല്‍ ഹമീദ്, പി വി അന്‍വര്‍, സി മമ്മുട്ടി, ടി വി ഇബ്രാഹിം, പി കെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, എം ഉമ്മര്‍ തുങ്ങിയവര്‍ക്ക് ജില്ലാ ജനറല്‍ സെക്രട്ടറി ജസീലുറഹ്മാന്‍ നിവേദനങ്ങള്‍ നല്‍കി. ജില്ലാ സെക്രട്ടറി സാബിക് വെട്ടം, അംജദ് സുബ്ഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News