വര്‍ഗീയ ഫാസിസത്തിന്റെ പേരു പറഞ്ഞ് കോണ്‍‌ഗ്രസ് ജനങ്ങളെ പിഴിഞ്ഞ് കോടികള്‍ പിരിക്കാനിറങ്ങുന്നു; എം എം ഹസനും രമേശ് ചെന്നിത്തലയും കേരള പര്യടനത്തിന്

Ramesh-Chennithalaകേരളത്തിലെ വര്‍ഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കെപിസിസി കോടികള്‍ പിരിക്കുന്നു. കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ഏപ്രില്‍ ഏഴു മുതല്‍ 26 വരെ നടത്തുന്ന ജനമോചനയാത്രയിലൂടെ 125 കോടി രൂപ പിരിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നത്. വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധ, അക്രമവിരുദ്ധ ജാഥയാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഈ യാത്രയിലാണ് ജനങ്ങളെ പിഴിഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

ഏഴിനു കാസര്‍കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ലകളില്‍ മൂന്നു നിയോജകമണ്ഡലങ്ങള്‍ സംയുക്തമായി പൊതു സമ്മേളനം നടത്തും. തുടര്‍ന്നായിരിക്കും കോണ്‍ഗ്രസിന്റെ ജാഥ ആരംഭിക്കുക.

ഗാന്ധി സ്മൃതി സംഗമങ്ങളുടെ ഭാഗമായി ‘അക്രമത്തിനും സ്ത്രീപീഡനങ്ങള്‍ക്കുമെതിരെ വനിതകള്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തി 31ന് എറണാകുളത്തു ഗാന്ധി വനിതാ സംഗമം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തും.

രണ്ടുലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, റബര്‍, കാപ്പി തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു തറവില പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കര്‍ഷക കോണ്‍ഗ്രസ് ഏപ്രില്‍ നാലിനു സെക്രട്ടേറിയറ്റ് പിക്കറ്റിങ് നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

പണപ്പിരിവിനായി 25,000ത്തോളം വരുന്ന ബൂത്തു കമ്മിറ്റികള്‍ക്ക് 50,000 രൂപയുടെ കൂപ്പണ്‍ വിതരണം ചെയ്തുകഴിഞ്ഞു. പിരിക്കുന്നതില്‍ 25,000 രൂപ ബൂത്തുകമ്മിറ്റികള്‍ക്ക് എടുക്കാം. 5000 വീതം ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ക്ക് നല്‍കും. ഡിസിസി, കെപിസിസി എന്നിവയുടെ വിഹിതം പതിനായിരമാണെന്ന് ഹസ്സന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment