പ്രവീണ്‍ തോമസ് ഫൊക്കാന ജോയിന്റ് ട്രഷറര്‍ ആയി മത്സരിക്കുന്നു

getPhotoചിക്കാഗോ: ഫൊക്കാനായുടെ 2018-20 വര്‍ഷത്തെ ജോയിന്റ് ട്രഷറര്‍ ആയി ചിക്കാഗോയില്‍ നിന്നുള്ള പ്രവീണ്‍ തോമസ് മത്സരിക്കുന്നു.

ഇല്ലിനോയ് മലയാളി അസോസിയേഷന്റെ (ഐ.എം.എ.) നെടുംതൂണായി പ്രവര്‍ത്തിച്ചുവരുന്ന പ്രവീണ്‍ തോമസ് വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014-ല്‍ ചിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍‌വന്‍ഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന പ്രവീണ്‍ സമ്മേളനത്തിലെ ഏറ്റവും ആകര്‍ഷകമായിരുന്ന ബാങ്ക്വറ്റ് മികവുറ്റ സംവിധാന പാടവത്താല്‍ അവിസ്മരണീയമാക്കിയിരുന്നു. കെങ്കേമമാക്കിയ ചിക്കാഗോ കണ്‍വെന്‍ഷന്റെ ചുക്കാന്‍ പിടിച്ചതിന്റെ പിന്നില്‍ നിന്നു പ്രവര്‍ത്തിച്ച പ്രവീണ്‍ ഒരു മികച്ച സംഘാടകനെന്നതിലുപരി മികച്ച സഹകാരിയാണ്. ഏതു വിഭാഗങ്ങളിലായാലും സഹായകന്നെന്ന നിലയില്‍ പ്രവീണിന്റെ കരങ്ങള്‍ ഉണ്ടായിരിക്കും. ഈ അംഗീകാരമാണ് പ്രവീണിനെ ഫൊക്കാനയുടെ അമരക്കാരില്‍ ഒരാളാകാന്‍ കരണമാക്കിയത്.

പ്രവീണ്‍ തോമസിനെപ്പോലുള്ള യുവാക്കളുടെ നേതൃനിരയിലേക്കുള്ള കടന്നുവരവ് ഫൊക്കാനയുടെ അടുത്ത ഭരണ സമിതിക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായര്‍, സെക്രട്ടറി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍രാജ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ.മാത്യു വര്ഗീസ് (രാജന്‍), എറിക് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്‌സ് ഏബ്രഹാം, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടന്‍ നായര്‍ (ന്യൂയോര്‍ക്ക്), രഞ്ജു ജോര്‍ജ് (വാഷിംഗ്ടണ്‍ ഡി. സി.), എല്‍ദോ പോള്‍ (ന്യൂ ജേഴ്‌സി -പെന്‍സില്‍വാനിയ),ജോണ്‍ കല്ലോലിക്കല്‍ (ഫ്‌ലോറിഡ), വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലൈസി അലക്‌സ്, ഓഡിറ്റര്‍ ചാക്കോ കുര്യന്‍, എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഫൊക്കാനയുടെ മിഡ്‌വെസ്റ്റ് റീജിയന്‍ സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ വിവിധ റോളുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ കൂടിയുള്ള അംഗീകാരമാണ്.

നേരത്തെ മലയാളി അസോസിയേഷന്‍ അംഗമായിരുന്ന പ്രവീണ്‍ ചിക്കാഗോ മാര്‍ത്തോമ്മാ പള്ളിയുടെ യുവജന സംഘടന ഉള്‍പ്പെടെ വിവിധ കമ്മിറ്റികളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എക്യൂമിനിക്കല്‍ കൗണ്‍സില്‍ ചിക്കാഗോ കൗണ്‍സില്‍ അംഗമായ പ്രവീണ്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ റീജിയന്‍ സെക്രട്ടറികൂടിയാണ്. ചിക്കാഗോയിലെ പ്രവീണ്‍ വധക്കേസ് പുറത്തുകൊണ്ടുവരാന്‍ മുന്നണിയില്‍ നിന്നു പോരാടിയ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിലെ പ്രധാന ആക്ടിവിസ്‌റ് കൂടിയായിരുന്നു പ്രവീണ്‍ തോമസ്. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ മിഡ് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ആണ്.

മല്ലപ്പള്ളി പ്രായാട്ടുകുന്നേല്‍ പരേതനായ പി.എ. തോമസിന്റെയും മറിയാമ്മയുടെയും നാലു മക്കളില്‍ ഇളയവനായ പ്രവീണ്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 29 വര്‍ഷം മുന്‍പാണ് അമേരിക്കയില്‍ ചിക്കാഗോയില്‍ കുടിയേറിയത്. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിനു ശേഷം ഐ.ടി. മേഖലയില്‍ ജോലിചയ്തുവരികയാണ്. കോടതി ബിസിനസ് രംഗത്തും സജീവമാണ്.

മല്ലന്മാരുടെ നാടായ മല്ലപ്പള്ളി എന്നറിയപ്പെടുന്ന സ്ഥലത്തെ പ്രധാനപ്പെട്ട സ്‌പോര്‍ട്‌സ് കുടുംബത്തില്‍ നിന്നാണ് ഈ യുവാവിന്റെ വരവ്. ഒളിമ്പ്യന്മാരുടെ നാടായ മല്ലപ്പള്ളിയിലെ ഒളിമ്പിയ തറവാട് എന്നറിയപ്പെടുന്ന പ്രയാറ്റുകുന്നേല്‍ തറവാട്ടിലെ മല്ലപ്പള്ളി വര്‍ക്കി എന്ന 1950 കളിലെ ഒളിമ്പിക്‌സ് വോളിബാള്‍ താരം പ്രവീണിന്റെ മുത്തച്ഛന്റെ അനുജനാണ്. പിതാവ് പി.എ. തോമസ് സംസ്ഥാന തലത്തില്‍ 15 വര്‍ഷം വോളിബാള്‍ കളിച്ചിട്ടുണ്ട്. പ്രവീണും ഒരു മികച്ച വോളിബാള്‍ താരമാണ്.

നഴ്‌സിംഗ് ഇന്‍ഫോമാറ്റിക്‌സില്‍ ഐ.ടി.യില്‍ ജോലിചെയ്യുന്ന സുനുവാണ് ഭാര്യ. മക്കള്‍: റെയ്ന്‍ , രോഹന്‍,റൂബിന്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News