മാഗിന്റെ നേതൃത്വത്തില്‍ കാര്‍ഷിക സെമിനാര്‍ മാര്‍ച്ച് 10 നു ശനിയാഴ്ച

MAGH Agricultural Seminar Flyer-1ഹൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (MAGH) നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സെമിനാര്‍ പരമ്പരയില്‍ രണ്ടാമത് സെമിനാറായി ‘കാര്‍ഷിക സെമിനാര്‍’ നടത്തുന്നു.

മാര്‍ച്ച് 10 ശനിയാഴ്ച മാഗിന്റെ ആസ്ഥാനമായ കേരള ഹൗസില്‍ വെച്ച് വൈകുന്നേരം 3 മുതല്‍ നടത്തപ്പെടുന്ന സെമിനാറില്‍ മാഗ് പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും.

‘കൃഷിയും അതിന്റെ നൂതന സാധ്യതകളും’ എന്ന വിഷയത്തെ അധികരിച്ചു നടത്തപ്പെടുന്ന സെമിനാറില്‍ കൃഷി ഗവേഷണ രംഗത്തെ പ്രമുഖനും കൃഷി വിദഗ്ധനുമായ ഡോ. മാണി സ്കറിയാ നേതൃത്വം നല്‍കും. US CITRUS LLC യുടെ സ്ഥാപകനും പ്രസിഡന്റുമായ ഡോ. മാണി ഓറഞ്ച് കൃഷിയില്‍ ഗവേഷണം നടത്തി വന്‍ വിജയം കൈവരിച്ച മലയാളി കൂടിയാണ്. ടെക്സസിലെ മക്കാലിനില്‍ പ്രൊഫസറും പ്ലാന്റ് പതോളജിസ്റ്റും കൂടിയാണ് ഇദ്ദേഹം.

കൃഷി സംബന്ധമായ ഏതു സംശയങ്ങള്‍ക്കും മറുപടി നല്‍കുവാനും മെച്ചപ്പെട്ട കൃഷിയുടെ സാധ്യതകളെപ്പറ്റി ആധികാരികമായി പറയുവാന്‍ കഴിവുമുള്ള ഇദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കുവാന്‍ കിട്ടുന്ന അസുലഭ അവസരം വിനിയോഗിക്കുവാന്‍ എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

“റിയല്‍ എസ്റ്റേറ്റ് മേഖലയിലെ അനന്ത സാധ്യതകള്‍” എന്ന വിഷയത്തെ അധികരിച്ചായിരുന്നു കഴിഞ്ഞയാഴ്ച നടന്ന ആദ്യ സെമിനാര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആന്‍ഡ്രൂസ് ജേക്കബ് – 713 885 7934, റജി ജോണ്‍ – 832 723 7995, വിനോദ് വാസുദേവന്‍ – 832 528 6581, പൊന്നു പിള്ള – 281 261 4950, മോന്‍സി കുര്യാക്കോസ് – 713 560 8156.

MAGH Agricultural Seminar Flyer_1

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News