കമല്‍ഹാസന്റെ രണ്ടാം ഘട്ട പര്യടനം ഇന്ന് തിരുപ്പൂരില്‍ നിന്ന് ആരംഭിക്കും

kamal-hassan-1മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസന്‍ നടത്തുന്ന സംസ്ഥാന പര്യടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. തിരുപ്പൂരിലെ അവിനാശിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഉച്ചക്ക് നടക്കുന്ന പൊതുയോഗത്തില്‍ മക്കള്‍ നീതി മയ്യത്തിലേക്കുള്ള പുതിയ അംഗങ്ങളെ സ്വീകരിക്കും. തുടര്‍ന്ന് ഗ്രാമവാസികള്‍ക്കൊപ്പം ഭക്ഷണം. മരത്തുപാളയത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മ്മിച്ച സ്‌കൂള്‍ കമല്‍ഹാസന്‍ ഉദ്ഘാടനം ചെയ്യും. പെരുന്തുറയിലടക്കം വിവിധ കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

മധുരയില്‍ പാര്‍ട്ടി പ്രഖ്യാപന ശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ നാല് ജില്ലകളില്‍ പര്യടനം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി 21 ന് രാമേശ്വരം മുതല്‍ മധുരവരെയുള്ള യാത്രയ്ക്ക് ശേഷം സംസ്ഥാനപര്യടനം വെട്ടിച്ചുരുക്കി. നാളെ ഈറോഡിലാണ് പര്യടനം. രാവിലെ 8.30 മുതല്‍ പതിനാലോളം കേന്ദ്രങ്ങളില്‍ ജനങ്ങളുമായി സംവദിക്കും. പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് പാര്‍ട്ടി നേതൃത്വം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News