കെവിന്‍ തോമസ് ന്യൂയോര്‍ക്കില്‍ നിന്നും കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നു

kevinന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, ന്യൂയോര്‍ക്ക് സിവില്‍ റൈറ്റ്‌സ് അറ്റോര്‍ണിയുമായ കെവിന്‍ തോമസ് ന്യൂയോര്‍ക്ക് രണ്ടാം പ്രതിനിധി മണ്ഡലത്തില്‍ നിന്നും പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നു.

സിവില്‍ റൈറ്റ്‌സ് യു.എസ്. കമ്മീഷന്‍ അഡ്വൈസറി കമ്മിറ്റി അംഗമായ കെവിന്‍ തോമസ് ജൂണ്‍ 26ന് നടക്കുന്ന ഡെമോക്രാറ്റിക്ക് പ്രൈമറിയിലാണ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

പതിമൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ പ്രതിനിധി പീറ്റര്‍ കിംഗിന്റെ ഉറച്ച സീറ്റിലാണ് കെവിന്‍ ഒരു കൈ നോക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. പത്തു വയസ്സില്‍ മാതാപിതാക്കളോടൊപ്പമാണ് ഇന്ത്യയില്‍ നിന്നും കെവിന്‍ തോമസ് അമേരിക്കയില്‍ എത്തിയത്.

അദ്ധ്വാനിക്കുന്ന ജനവിഭാഗത്തേയും, മദ്ധ്യ വര്‍ഗത്തേയും കോര്‍പറേറ്റ് അമേരിക്ക ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കെവിന്‍ പറയുന്നു. ജീവിതത്തിലുടനീളം മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന കെവിന്‍ ഭാര്യ റിന്‍സിക്കൊപ്പം ലെവിടൗണിലാണ് താമസിക്കുന്നത്. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദം നേടിയ കെവിന്‍ വിജയം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment