Flash News

ഷാന മോഹന്‍ സൂപ്പര്‍ മാം 2018

March 14, 2018

SuperMOM 2008 Winners with karina Kohli ( Miss India World wide 2018)

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാഫോറം അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ “സൂപ്പര്‍മാം 2018 ല്‍’ ഷാന മോഹന്‍ വിജയിയായി. സൂപ്പര്‍മാം 2018 ആയി തെരഞ്ഞെടുക്കപ്പെട്ട ഷാനാ മോഹനെ 2016 ലെ മിസ് ഇന്ത്യാ വേള്‍ഡ് വൈഡ് കരീനാ കോഹ്‌ലി കിരീടം അണിയിച്ചു. ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ. ആയിരുന്നു ഈ പരിപാടിയുടെ പ്രായോജകര്‍.

എന്നും പുതുമയാര്‍ന്ന പരിപാടികള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ വീട്ടമ്മമാര്‍ക്കായി നടത്തിയ ഈ സൂപ്പര്‍മാം പരിപാടി അമേരിക്കയിലെ തന്നെ ആദ്യസംരംഭമാണ്. മിസ് ശ്രീദേവി രാം പണ്ടാല ഫസ്റ്റ് റണ്ണര്‍അപ്പും, മിസ് സരളാവര്‍മ്മ സെക്കണ്ട് റണ്ണര്‍അപ്പും ആയി. കോണ്‍ഫിഡന്റ് മാം ആയി ബീനാ കണ്ണൂക്കാടന്‍, മള്‍ട്ടി ടാലന്റ് മാം ആയി സൂസന്‍ എടമല, സ്റ്റൈലിഷ് മാം ആയി സരളാവര്‍മ്മ, ബെസ്റ്റ് പുഞ്ചിരി – ശ്രീദേവി രാം പണ്ടാല, ബെസ്റ്റ് ഡ്രസ്സ്ഡ്- ഷാനാ മോഹന്‍, ബെസ്റ്റ് പ്രസന്റേഷന്‍ – സീമാ വെലിയത്തുമാലില്‍, ബെസ്റ്റ് ആറ്റിറ്റിയൂഡ്- ജൂബി വള്ളിക്കളം, ബെസ്റ്റ് ആന്‍സര്‍- റോസ് മേരി കോലഞ്ചേരി, ബെസ്റ്റ് ഇന്‍ സാരി – സീമ വെലിയത്തുമാലില്‍ എന്നിവരും സമ്മാനാര്‍ഹരായി. സിബിള്‍ ഫിലിപ്പിന്റെയും സിമി ജെസ്റ്റോ ജോസഫിന്റെയും നേതൃത്വത്തില്‍ ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ. ക്രിയേറ്റീവ് ഹെഡ് ബിജു സഖറിയായുടെ സഹകരണത്തോടെയാണ് ഈ മത്സരാര്‍ത്ഥികളെ റിയാലിറ്റി ഷോയ്ക്കായി ഒരുക്കിയത്. ഷിജി അലക്‌സ് സ്വാഗതം ചെയ്ത ഷോയുടെ അവതാരക ഈ പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ആയ സിമി ജെസ്റ്റോ ജോസഫ് ആയിരുന്നു.

മോര്‍ട്ടണ്‍ഗ്രോവിവിലെ സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്കാ ദേവാലയത്തിന്റെ പാരീഷ് ഹാളില്‍ വനിതകള്‍ക്കായി വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. ഹെയര്‍ സ്റ്റൈലിംഗ്- സീമാ വെലിയത്തുമാലില്‍, ഹാനി പ്രശാന്ത്, സൂസന്‍ ഇടമല എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. ഡിബേറ്റ് മത്സരത്തില്‍ ടെസ്സി പുത്തന്‍വീട്ടില്‍ ടീം ഒന്നും, നിഷാ എറിക് മാത്യു ടീം രണ്ടാം സ്ഥാനവും നേടി. സാലഡ് ഷെഫില്‍- ഏലമ്മ ചൊള്ളമ്പേല്‍, സാബാ റോയി നെടുംഞ്ചിറ എന്നിവര്‍ ഒന്നും രണ്ടും സമ്മാനങ്ങല്‍ നേടി. ഫ്രൂട്ട് / വെജിറ്റബിള്‍ കാര്‍വിംഗ്- ടെസ്സി പുത്തന്‍വീട്ടില്‍, ആനി ബിജു ലൂക്കോസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സംഗീതമത്സരത്തില്‍ മിനി എറനാട്ട്, സാലി മാളിയേക്കല്‍, ബ്രിജിറ്റ് ജോര്‍ജ് എന്നിവരാണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടിയത്. പ്രസംഗമത്സരത്തില്‍ മേഴ്‌സി കുര്യാക്കോസ്, ചാരി ചാക്കോ, ടെസ്സി പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചു.

വൈകുന്നേരം 6 മണിക്ക് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം ചിക്കാഗോ മലയാളി അസോസിയേഷന്‍ അംഗമായ ജോമോള്‍ ചെറിയത്തില്‍ ഉദ്ഘാടനം ചെയ്തു. സിബിള്‍ ഫിലിപ്പ് സ്വാഗതവും അന്‍ഷാ ജോയി അമ്പേനാട്ട് കൃതജ്ഞതയും പറഞ്ഞു.

തുടര്‍ന്ന് 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ചിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളായ 70 നേഴ്‌സുമാരെ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോയിന്റ് ട്രഷറര്‍ ഷാബു മാത്യു എന്നിവരും സന്നിഹിതരായിരുന്നു. ചിന്നമ്മ സാബു, ഷീബ മാത്യു, ടീനാ സിബു കുളങ്ങര എന്നിവരാണ് ഈ ആദരിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കിയത്.

വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും വനിതാദിന ആഘോഷങ്ങളുടെ ഭാഗമായിരുന്നു. മേഴ്‌സി കളരിക്കമുറി, ബീനാ അലക്‌സ് തെക്കനാട്ട് തുടങ്ങിയവര്‍ രജിസ്‌ട്രേഷന്‍ നിയന്ത്രിയിച്ചു.

വളരെ പ്രൊഫഷണലായ രീതിയില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ വനിതാദിനാഘോഷങ്ങള്‍ വിജയിപ്പിക്കുവാന്‍ സഹകരിച്ച എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും കോര്‍ഡിനേറ്റര്‍ സിബിള്‍ ഫിലിപ്പ് പ്രത്യേകം നന്ദി പറഞ്ഞു.

ചിക്കാഗോ മലയാളി സമൂഹത്തിലെ വനിതകളുടെയിടയില്‍ ഒരു ചലനം സൃഷ്ടിച്ച രീതിയില്‍ ഈ പരിപാടി ആസൂത്രണം ചെയ്ത് നടത്തി വിജയിപ്പിച്ച വനിതാഫോറം കോര്‍ഡിനേറ്റര്‍മാരായ സിബിള്‍ ഫിലിപ്പ്, ഷിജി അലക്‌സ്, സിമി ജെസ്റ്റോ ജോസഫ്, മേഴ്‌സി കളരിക്കമുറി, ഷീബാ മാത്യു, ചിന്നമ്മ സാബു, ടീനാ സിബു കുളങ്ങര, ബിനി തെക്കനാട്ട്, അന്‍ഷാ ജോയ് അമ്പേനാട്ട് എന്നിവരെ ഡയറക്ടര്‍ ബോര്‍ഡിനുവേണ്ടി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അനുമോദിച്ചു.

ജിമ്മി കണിയാലി

Inauguration of Womens daywomens forum coordinators supermam 6 super mam 5 super mam 4 Audience 2 Shingari Dance Audience 1 Womens forum leaders


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top