Flash News

ക്ലോക്ക് ബോയ് അഹമ്മദ് മുഹമ്മദിന്റെ നഷ്ടപരിഹാര കേസ് തള്ളി

March 15, 2018 , പി.പി. ചെറിയാന്‍

clock1ഇര്‍വിംഗ് (ഡാളസ്): വീട്ടില്‍ നിര്‍മ്മിച്ച ക്ലോക്ക് സഹപാഠികളേയും അധ്യാപകരേയും കാണിക്കുന്നതിന് ക്ലാസില്‍ കൊണ്ടുവന്നത് ബോംബാണെന്നു തെറ്റിദ്ധരിച്ച് പോലീസ് അറസ്റ്റു ചെയ്ത പതിനാലുകാരന്‍ 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജി യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി യാതൊരു നടപടിയും സ്വീകരിക്കാതെ തള്ളി. ഇര്‍വിംഗ് മക്‌ആര്‍തര്‍ ഹൈസ്‌കൂളില്‍ നിന്നും 2015 സെപ്റ്റംബറില്‍ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്ത് കൊണ്ടുപോയത് മനുഷ്യാവകാശ ലംഘനമാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് 2016 ഓഗസ്റ്റിലാണ് പിതാവ് ഹര്‍ജി നല്‍കിയത്.

പരാതിക്കാരന്‍ ഉന്നയിച്ച എല്ലാ വാദഗതികളും തള്ളിക്കളയുന്നതായി ജഡ്ജി സാം ലിന്റ്സേ വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ ഉത്തരവില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഇര്‍വിംഗ് സിറ്റി അധികൃതര്‍ മാര്‍ച്ച് 14 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇര്‍വിംഗ് നിവാസികളുടേയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നതായും അധികൃതര്‍ പറഞ്ഞു.

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഈ വിദ്യാര്‍ത്ഥിയെ ഒബാമ വൈറ്റ് ഹൗസില്‍ വിളിച്ചു വരുത്തി ആശ്വസിപ്പിക്കുകയും ആശംസകള്‍ നേരുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് അഹമ്മദിന്റെ അഭിഭാഷകന്‍ ഇതുവരെ തയ്യാറായിട്ടില്ല.

clock3 clock5 clock8


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top