ബാഡ്മിന്റണ്‍ വനിതാ ചാമ്പ്യന്‍ഷിപ്പ്; ജപ്പാനെ തോല്പിച്ച് പി.വി. സിന്ധു സെമിയില്‍

New Delhi: Indian badminton player P.V. Sindhu plays against Thailand's Ratchanok Intanon during the women's singles semifinal match at the Yonex-Sunrise India Open 2018 tournament in New Delhi on Saturday.   PTI Photo by Arun Sharma (PTI2_3_2018_000189A)

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സെമി പ്രവേശനം. വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 20-22, 21-18, 21-18. ലോക ആറാം നമ്പര്‍ താരമാണ് നൊസോമി ഒക്കുഹാര. സിന്ധുവാകട്ടെ, ലോക മൂന്നാം നമ്പറും.

ഇതാദ്യമായാണ് സിന്ധു ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റനില്‍ സെമിയില്‍ കടക്കുന്നത്. ഇന്നത്തെ ജയത്തോടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 5-5ന് ഒക്കുഹാരയ്‌ക്കൊപ്പമെത്താനും സിന്ധുവിനായി. ജപ്പാന്റെ അകാന യമഗുച്ചിയും സ്‌പെയിനിന്റെ കരോളിന മാരിനും തമ്മിലുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ വിജയിയെയാണ് സിന്ധു സെമിയില്‍ നേരിടുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment