Flash News

മലയാളിയുള്ളയിടങ്ങളിലെല്ലാം മലയാളം എന്നത് ചരിത്രപരമായ തീരുമാനം: സുജ സൂസന്‍ ജോര്‍ജ്ജ്

March 16, 2018 , ഫൈസല്‍ ബാവ

29216445_1950788344954937_590453297349672546_nഅബുദാബി: കേരളത്തിന് പുറത്ത് ഇരുപത്തിഅയ്യായിരത്തിലധികം കുട്ടികള്‍, ആയിരത്തി അഞ്ഞൂറോളം അധ്യാപകര്‍ അടക്കം ഇരുപതോളം ലോക രാജ്യങ്ങളില്‍ ഇതിനകം മലയാള മിഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനായത് ഭാഷയുടെ ചരിത്രത്തിലെ നാഴികല്ലാണെന്നും, ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭം ഇന്ന് ലോകത്തെ മറ്റെല്ലാ ഭാഷകള്‍ക്കുമൊപ്പം മലയാളം വളരുകയും അവര്‍ക്കെല്ലാം മാതൃകയാക്കാന്‍ പാകത്തില്‍ ഈ പ്രവര്‍ത്തനം വളരുന്നതില്‍ നമുക്ക് അഭിമാനിക്കാം എന്നും മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു. മലയാളം മിഷന്റെ യു എ ഇ ചാപ്റ്റര്‍ അബുദാബി മേഖല ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പത്മനാഭന്‍ അദ്ധ്യക്ഷനായിരുന്നു. ഉദുമ മുന്‍ എം എല്‍ എ പി രാഘവന്‍, മലയാളം മിഷന്‍ യു.എ.ഇ ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ കെ എല്‍ ഗോപി, ലോക കേരളസഭ അംഗം കെബി മുരളി, ശക്തി തിയ്യറ്റേഴ്സ് പ്രസിഡന്റ് കൃഷ്ണകുമാര്‍, സിന്ധു ഗോവിന്ദന്‍ നമ്പൂതിരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പുന്നൂസ് ചാക്കോ സ്വാഗതം പറഞ്ഞു.

കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, അബുദാബി മലയാളി സമാജം തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് അബുദാബി കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടങ്ങുന്നതും യോഗം സംഘടിപ്പിച്ചതും. കേരള സോഷ്യല്‍ സെന്ററും മറ്റ് അംഗീകൃത സംഘടനകളും നടത്തുവാനുദ്ദേശിക്കുന്ന മലയാളം ക്ലാസുകളിലേക്ക് താല്പര്യമുള്ള കുട്ടികളുടെ പേര് തദവസരത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഫൈസല്‍ ബാവ, മീഡിയ സെക്രട്ടറി
കേരള സോഷ്യല്‍ സെന്റര്‍, അബുദാബി

29217089_1950788348288270_7952604804639728209_n 29261198_1950788584954913_6046407006634051628_n 29313926_1950788591621579_6298557453252846789_n


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top