മെക്സിക്കോയിലൊരു അപൂര്‍‌വ്വ സമൂഹ വിവാഹം; മരങ്ങളെ യുവതികള്‍ വിവാഹം കഴിച്ചു

Womenmarriestree2ന്യൂയോര്‍ക്ക്: മെക്‌സിക്കോയിലെ ഒക്‌സാക്കില്‍ വധു വിവാഹം കഴിച്ചത് പടര്‍ന്നു പന്തലിച്ച ഒരു വൃക്ഷത്തെ. ഒരാള്‍ മാത്രമായിരുന്നില്ല ഇങ്ങനെ ചെയ്തത്. ഒക്‌സാക്കില്‍ നടന്നത് തികച്ചും വ്യത്യസ്തമായ ഒരു സമൂഹവിവാഹമായിരുന്നു. ഇവിടുത്തെ ബൊട്ടാണിക്കല്‍ പാര്‍ക്കായിരുന്നു വിവാഹ വേദി. വരന്മാരാകട്ടെ പടര്‍ന്നു പന്തലിച്ച മരങ്ങളും.

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ പരിസ്ഥിതി സ്‌നേഹികളാണ് ഇത്തരമൊരു വിവാഹവേദി ഒരുക്കിയത്. പുരാതന അമേരിക്കന്‍ സാമ്രാജ്യമായിരുന്ന ഇന്‍ക സംസ്‌കാരമനുസരിച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. അഭിനേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ടോറസ് വിവാഹ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഇപ്പോള്‍ ഈ ‘മരകല്യാണം’ ലോകമെങ്ങും ഹിറ്റായി.

മണവാട്ടിമാരായി ഒരുങ്ങിയെത്തിയവര്‍ പ്രാണപ്രിയനായി മരങ്ങളെ ആശ്ലേഷിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. പ്രകൃതി സംരക്ഷണ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ മരങ്ങളെ വിവാഹം ചെയ്യാന്‍ മുന്നോട്ടുവന്നത്.

പ്രകൃതിയെ സ്വന്തം കുടംബമായി കണ്ട് സംരക്ഷിക്കേണ്ടതും അതിനെ ചൂഷണം ചെയ്യുന്നത് തടയേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതു കൊണ്ടാണ് ഇത്തരമൊരു മരകല്യാണത്തിനു മുന്നിട്ടിറങ്ങിയതെന്നും വധുവായി എത്തിയ റോസ പാര്‍ക്ക്‌സ് പറഞ്ഞു.

A woman dressed as a bride hugs a tree during a wedding between people and trees to raise awareness and respect to trees and to stop illegal logging in San Jacinto Amilpas, Oaxaca state, Mexico February 25, 2018. REUTERS/Jorge Luis Plata NO RESALES. NO ARCHIVES
A woman dressed as a bride hugs a tree during a wedding between people and trees to raise awareness and respect to trees and to stop illegal logging in San Jacinto Amilpas, Oaxaca state, Mexico February 25, 2018. REUTERS/Jorge Luis Plata NO RESALES. NO ARCHIVES
Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News