Flash News

ഡൊണാള്‍ഡ് ട്രം‌പും കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച ഫലം കാണുമെന്ന് റിപ്പോര്‍ട്ട്; പതിനെട്ട് പ്രതിനിധികള്‍ ഫിന്‍‌ലന്‍ഡില്‍ കൂടിക്കാഴ്ച നടത്തി

March 21, 2018

5204bba41535e23e52c6aaf5b5fe1065യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായുള്ള ഉത്തര കൊറിയന്‍ പ്രതിനിധിയുടെ ഫിന്‍ലന്‍ഡ് സന്ദര്‍ശനം ഫലപ്രദമായിരുന്നെന്ന് ഫിന്നിഷ് വിദേശകാര്യ മന്ത്രാലയം. ബുധനാഴ്ച അവസാനിച്ച കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയ, യുഎസ്, ദക്ഷിണകൊറിയ രാഷ്ട്രങ്ങളില്‍ നിന്ന് 18 പ്രതിനിധികളാണ് പങ്കെടുത്തത്.

ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചോ കാങ്ങാണ് ഉത്തരകൊറിയയ്ക്കുവേണ്ടി യോഗത്തില്‍ പങ്കെടുത്തത്. കൊറിയന്‍ മേഖലയിലെ പ്രശ്‌നപരിഹാരത്തിലെ നിര്‍ണായക നീക്കമായിരുന്നു ചര്‍ച്ചയെന്ന് ഫിന്‍ലന്‍ഡ് പ്രതിനിധി കിമ്മോ ലാദേവിര്‍ത പറഞ്ഞു. യോഗത്തില്‍ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചാണ് പ്രതിനിധികള്‍ ചര്‍ച്ച ചെയ്തത്. ഐക്യരാഷ്ട്ര സംഘടനയിലെയും യൂേേറാപ്പിലെയും പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

അതേസമയം ഉത്തരകൊറിയയുടെ ആണവ നിരായുധീകരണം യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ഫിന്‍ലന്‍ഡ് നേരത്തെ അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കുന്നതിനു ഉത്തരകൊറിയ സ്വീഡനുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ആണവ, മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ഉത്തരകൊറിയ ഇതുവരെ തയാറായിട്ടില്ല.

യുഎസ്ഉത്തര കൊറിയ ഉച്ചകോടി നടക്കുകയാണെങ്കില്‍ സ്വീഡനായിരിക്കും വേദിയെന്നാണു സൂചനകള്‍. മേയ് മാസത്തോടു കൂടി കിമ്മുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണു വിവരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top