‘ഖുര്‍ആനറിയാം പൊരുളറിയാം’ കാമ്പയിന്‍ സമാപനം നാളെ (വെള്ളി)

Untitledദോഹ : ഖുര്‍ആനറിയാം പൊരുളറിയാം’ എന്ന ശീര്‍ഷകത്തില്‍ അല്‍ മദ്റസ അല്‍ ഇസ്ലാമിയ സംഘടിപ്പിച്ച കാമ്പയിനിന്റെ സമാപനം മാര്‍ച്ച് 23 വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണി മുതല്‍ മദ്റസ കാമ്പസില്‍ വെച്ച് നടക്കും. വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ഖുര്‍ആന്‍ എക്സിബിഷന്റെ ഔപചാരിക ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ഡോ. അമാനുല്ല വടക്കാങ്ങര നിര്‍വ്വഹിക്കും. പ്രദര്‍ശനം ആറ് മണിവരെയായിരിക്കും.

മഗ്രിബ് നമസ്‌കാരന്തരം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഖുര്‍ആന്‍ റിയാലിറ്റി ഷോ, ആക്ഷന്‍ സോങ്ങ്, ഒപ്പന, ഖുര്‍ആന്‍ കഥ പ്രമേയമായുള്ള ലഘു ചിത്രീകരണം, സംഘഗാനം, തുടങ്ങിയ വിനോദവും വിജ്ഞാനവും പകരുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.

കാമ്പയിന്‍ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും കഴിഞ്ഞ വര്‍ഷത്തെ 7ാം ക്ലാസ് പൊതുപരീക്ഷ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടക്കും.

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് കെ.സി അബ്ദുല്‍ ലത്തീഫ് , എം.വി മുഹമ്മദ് സലീം മൗലവി, കെ.എ ഖാസിം മൗലവി എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും.

Print Friendly, PDF & Email

Related News

Leave a Comment