Flash News

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഫെയ്സ്ബുക്കില്‍ നിന്ന് അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി; റോബര്‍ട്ട് മെര്‍സറും സ്റ്റീവ് ബാനനും ഒന്നര കോടി ഡോളര്‍ നല്‍കി; കുറ്റസമ്മതം നടത്തി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

March 22, 2018

markzuckerberg_100617getty_0ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ രാഷ്ട്രീയ ആവശ്യത്തിന് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിൽ ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ കുറ്റസമ്മതം. തങ്ങൾക്ക് തെറ്റുപറ്റിയെന്ന് സുക്കർബർഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടിൽ വിശ്വാസ്യതാപ്രശ്നം സംഭവിച്ചെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങൾ വരുത്തുമെന്നും സുക്കർബർഗ് പറഞ്ഞു.

ഫെയ്സ്ബുക്ക് ആരംഭിച്ചതു ഞാനാണ്. എന്റെ പ്ലാറ്റ് ഫോമിൽ എന്തു സംഭവിച്ചാലും അതിന് ഞാൻ ഉത്തരവാദിയാണ്. ഞങ്ങളുമായി വിവരങ്ങൾ പങ്കുവച്ച ആളുകളും ഫെയ്സ്ബുക്കുമായുള്ള വിശ്വാസ്യതയിൽ ഇടിവ് സംഭവിച്ചിരിക്കുന്നു. ഫെയ്സ്ബുക്കില്‍ നിന്നു വിവരങ്ങൾ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതൽ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ഇത്തരം ആപ്ലിക്കേഷുകൾ സംബന്ധിച്ച് ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ലബോറട്ടറീസ് (എസ്സിഎൽ) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവുമാണ് അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങൾ ഫെയ്സ്ബുക്കിൽനിന്നു കൈവശപ്പെടുത്തിയത്. അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഈ വിവരങ്ങൾ ഉപയോഗിച്ചു.

അലക്സാണ്ടർ കോഗൻ എന്ന റഷ്യൻ വംശജനായ അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് ഒരു ആപ് ഫെയ്സ്ബുക്കിലൂടെ നല്‍കാന്‍ അനുമതി തേടിയത്. ആപ് വാങ്ങുന്നവരുടെ സ്വകാര്യ വിവരങ്ങൾ അയാൾ മുന്നറിയിപ്പു നല്‍കി നേടിയെടുത്തു. എന്നാൽ, ഇതിനു ലഭിച്ച സാങ്കേതിക സൗകര്യം ഉപയോഗിച്ച് മറ്റാൾക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് എസ്സിഎലിനും അനലിറ്റിക്കയ്ക്കും നല്‍കി. അനലിറ്റിക്ക എന്ന സ്ഥാപനത്തിന് ഒന്നരക്കോടി ഡോളർ (97.5 കോടി രൂപ) നല്‍കിയത് ട്രംപിനെ പിന്താങ്ങുന്ന കോടീശ്വരൻ റോബർട്ട് മെർസറാണ്. ട്രംപിന്റെ പ്രചാരണതന്ത്ര മേധാവി സ്റ്റീവ് ബാനനും പണം മുടക്കി. അനലിറ്റിക്കയ്ക്കു ലഭിച്ച വിവരങ്ങൾ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായ ജനാഭിപ്രായം സൃഷ്ടിക്കാനുള്ള പ്രചാരണത്തിന് ഉപയോഗിച്ചു. ഫെയ്സ്ബുക്കിലെ ചാറ്റിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്ത് ഓരോ വോട്ടറെയും എങ്ങനെ സ്വാധീനിക്കാമെന്നു മനസിലാക്കുകയും അതനുസരിച്ചുള്ള സന്ദേശങ്ങൾ അയാൾക്കു നല്‍കുകയുമാണു കേംബ്രിജ് അനലിറ്റിക്കയും എസ്സിഎലും ചെയ്യുന്നത്.

അനലിറ്റിക്കയുടെ മാതൃകമ്പനി എസ്സിഎൽ 2010-ലെ ബിഹാർ തെരഞ്ഞെടുപ്പിൽ ജെഡി-യു-ബിജെപി സഖ്യത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നു. സഖ്യം വൻ വിജയം നേടുകയും ചെയ്തു. ജെഡിയു നേതാവ് കെ.സി. ത്യാഗിയുടെ പുത്രൻ അമരീഷ് ത്യാഗിയുടെ ഓവ്‌ലീന്‍ ബിസിനസ് ഇന്റലിജൻസുമായി സഹകരിച്ചായിരുന്നു പ്രവർത്തനം. രഹസ്യങ്ങൾ പുറത്തുവന്നതോടെ ബ്രിട്ടനിലും അമേരിക്കയിലും ഫെയ്സ്ബുക്കിനും മറ്റു രണ്ടു കമ്പനികൾക്കുമെതിരെ അന്വേഷണം തുടങ്ങി. തങ്ങൾ കേംബ്രിജ് അനലിറ്റിക്കയെയും ബന്ധപ്പെട്ടവരെയും ഫെയ്സ്ബുക്കിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കിയെന്നും മറ്റും ഫേസ്ബുക്ക് അറിയിച്ചു.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top