Flash News

റബര്‍ നയമല്ല റബര്‍ കര്‍ഷക നയമാണ് വേണ്ടത്: വി.സി.സെബാസ്റ്റ്യന്‍

March 22, 2018 , ഇന്‍ഫാം

Ltrhd 2018കൊച്ചി: വാണിജ്യമന്ത്രാലയം കര്‍മ്മസമിതി രൂപീകരിച്ച് റബര്‍മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ചതുകൊണ്ടോ റബര്‍നയം പുനഃപരിശോധിച്ചതുകൊണ്ടോ കര്‍ഷകര്‍ക്ക് നേട്ടമില്ലെന്നും കര്‍ഷകരെ സംരക്ഷിക്കുവാന്‍ ആസിയാന്‍ രാജ്യങ്ങളിലേതുപോലെ റബര്‍ കര്‍ഷകനയവും നടപടികളുമാണ് വേണ്ടതെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

കഴിഞ്ഞ 7 വര്‍ഷക്കാലമായി തുടരുന്ന റബര്‍പ്രതിസന്ധിക്ക് ഇപ്പോഴും ചര്‍ച്ചകള്‍ നടത്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ വിഢികളാക്കുകയാണ്. 2014 ജൂണ്‍ 16ന് റബര്‍നയരൂപീകരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതുമുതല്‍ റബര്‍ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ചു നടത്തിയ നൂറുകണക്കിന് ചര്‍ച്ചകളുടെ വിശദമായ റിപ്പോര്‍ട്ടും 2015 ഡിസംബര്‍ 24ന് പാര്‍ലമെന്‍ററി സമിതി സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടും വാണിജ്യമന്ത്രാലയത്തിലുള്ളപ്പോള്‍ കര്‍മ്മസമിതിയുടെ ചര്‍ച്ചകള്‍കൊണ്ട് കൂടുതലായി എന്തുനേടുമെന്ന് വ്യക്തമാക്കണം.

റബറിനെ കൃഷിമന്ത്രാലയത്തിന്‍റെ കീഴിലാക്കാനോ കാര്‍ഷികോല്പന്നമാക്കാനോ സാധ്യമല്ലെന്നു കേന്ദ്രകൃഷിമന്ത്രി 2018 മാര്‍ച്ച് 13ന് ലോകസഭയില്‍ രേഖാമൂലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയറിയേണ്ടത് റബര്‍കൃഷി ചെയ്യുന്നവരെ കര്‍ഷകരായി കണക്കാക്കുമോയെന്നതാണ്. റബര്‍വളരുന്ന ഭൂമി കൃഷിഭൂമിയാണെന്ന് സര്‍ഫാസി നിയമത്തെ ചോദ്യംചെയ്തുകൊണ്ടുള്ള കേസില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. റബര്‍കൃഷി നടത്തുന്നവര്‍ കര്‍ഷകരാണെങ്കില്‍ കൃഷിവകുപ്പില്‍നിന്നു ലഭിക്കേണ്ട എല്ലാ ആനുകൂല്യവും പരിഗണനയും റബര്‍കര്‍ഷകര്‍ക്കുണ്ടാകണം.

ലോകത്തിലെ പ്രധാന റബറുല്പാദനരാജ്യങ്ങളായ തായ്ലണ്ട്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ റബര്‍കര്‍ഷകരെ കൃഷിവകുപ്പിന്‍റെ കീഴിലാക്കി റബര്‍ കര്‍ഷകനയത്തിലൂടെ സംരക്ഷിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാഠമാക്കണം. ഈ രാജ്യങ്ങളില്‍ വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സുപോലെ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും വിലത്തകര്‍ച്ചയില്‍ സാമ്പത്തിക സഹായമുള്‍പ്പെടെ സംരക്ഷണവും നടപ്പിലാക്കുന്നത് ഇന്ത്യയിലെ കര്‍ഷകര്‍ക്കുമേര്‍പ്പെടുത്താതെ ടാക്സ് ഫോഴ്സ് കൊണ്ട് ചര്‍ച്ചകള്‍ നടത്താമെന്നല്ലാതെ കൂടുതലായി ഒന്നും നേടാനാവില്ലെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്‍റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top