Flash News

വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കലുകള്‍ തുടരുന്നു; എച്ച് ആര്‍ മക്മാസ്റ്ററെ പുറത്താക്കി ജോണ്‍ ബോള്‍ട്ടനെ തല്‍സ്ഥാനത്ത് നിയമിച്ചു

March 23, 2018

mcmasterവാഷിംഗ്ടണ്‍: യുഎസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്‌എ) എച്ച്‌.ആര്‍. മക്മാസ്റ്ററെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരുടെ ചുമതലകളില്‍ അഴിച്ചുപണി നടത്താനുള്ള ട്രംപിന്റെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ നീക്കം. മുന്‍ യുഎന്‍ സ്ഥാനപതി ജോണ്‍ ബോള്‍ട്ടണാണ് പുതിയ എന്‍എസ്‌എ.

മുന്‍ സേനാജനറലായ മക്മാസ്റ്ററുമായി വ്യക്തിപരമായി അടുപ്പം പുലര്‍ത്താന്‍ ട്രംപിന് കഴിഞ്ഞിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മക്മാസ്റ്റര്‍ വഴങ്ങാത്തയാളും അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങള്‍ ദൈര്‍ഘ്യമേറിയതും പ്രസക്തിയില്ലാത്തതുമാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു.

അധികാരത്തിലെത്തിയ ശേഷം ട്രംപ് നിയമിക്കുന്ന മൂന്നാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ബോള്‍ട്ടണ്‍. റഷ്യന്‍ സ്ഥാനപതിയുമായി ഉപരോധം നീക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചുമതലയേല്‍ക്കും മുന്‍പ് ചര്‍ച്ച ചെയ്തെന്ന ആരോപണത്തെത്തുടര്‍ന്ന് മൈക്കിള്‍ ഫ്ലിന്‍ രാജിവെച്ചിരുന്നു.

വിദേശകാര്യമന്ത്രി റെക്സ് ടില്ലേഴ്സണെ പുറത്താക്കി മൈക്ക് പാംപിയോയെ അവരോധിച്ച്‌ ഒരാഴ്ച പിന്നിടുമ്പോഴാണ് മക്മാസ്റ്ററുടെ പുറത്താക്കല്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top