
ഐക്യ രാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസും ഫ്രന്റ്സ് കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്‍ഫ് ഫോറം വൈസ് പ്രസിഡണ്ട് പി. എന്‍. ബാബുരാജന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: മനുഷ്യരുടേയും ജന്തുജാലങ്ങളുടേയുമൊക്കെ ആരോഗ്യകരമായ നിലനില്പിന് അത്യന്താപേക്ഷിതമായ ശുദ്ധ ജലം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും സാമൂഹ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്‍ഫ് ഫോറം വൈസ് പ്രസിഡണ്ടുമായ പി. എന്‍. ബാബുരാജന് അഭിപ്രായപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടനയുടെ ലോക ജലദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസും ഫ്രന്റ്സ് കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളത്തോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും ജീവന്റെ നിലനില്‍പ്പ് വെള്ളത്തിലാണെന്നും ഇത് ഒരിക്കലും നശിപ്പിക്കേണ്ട ഒന്നല്ല എന്നും സമൂഹം തിരിച്ചറിയുമ്പോഴാണ് അമൂല്യമായ ജലസ്രോതസുകള്‍ മാനവരാശിയുടെ ക്ഷേമൈശ്യര്യ പൂര്‍ണമായ നിലനില്പിനായി പ്രയോജനപ്പെടുന്നത്. പ്രകൃതിയുടെ വരദാനമൈായ പച്ചപ്പും കുളിര്‍മയും നിലനിര്‍ത്തുന്നതിന് ജലസംരക്ഷണം അത്യാവശ്യമാണ്. ജലം പാഴാക്കാതെ, മലീമസമാക്കാതെ ഉപയോഗപ്പെടുത്തുന്ന സാഹചര്യമാണ് സന്ദര്‍ഭം ആവശ്യപ്പെടുന്നത്.

അല്‍ സുവൈദ് ഗ്രൂപ്പിനുള്ള പ്രശസ്തി പത്രം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍ ഏറ്റുവാങ്ങുന്നു
ജലസംരക്ഷണം രംഗത്ത് ഖത്തറിന്റെ നടപടികള്‍ ശ്്ളാഘനീയമാണെന്നും ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് മാതൃകാണെന്നും ചടങ്ങില്‍ വിഷയമവതരിപ്പിച്ച് സംസാരിച്ച ഡോ. നജ്മ മോള് അഭിപ്രായപ്പെട്ടു. ജല സാക്ഷരതയാണ് സമൂഹത്തിനുണ്ടാവേണ്ടതെന്നും ജലത്തിന്റെ ചാക്രികതയും ജല ജനാധിപത്യവും ഉണ്ടാവുന്നു എന്നുറപ്പുവരുത്തുവാന്‍ നാമോരോരുത്തരും സന്നദ്ധരാവുക എന്നതാണ് ജലദിനത്തിന്റെ സുപ്രധാന സന്ദേശമെന്നും ചടങ്ങില്‍ സംസാരിച്ച ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ്റഹ്മാന്‍ കീഴിശ്ശേരി പറഞ്ഞു. വായു, ജീവന്, പോലെ പ്രധാനപ്പെട്ടതാണ് വെള്ളം എന്ന ബോധ്യമുണ്ടാകുമ്പോള്‍ സമൂഹത്തിന്റെ സമീപനത്തിലും നിലപാടുകളിലും ആശാവഹമായ മാറ്റങ്ങളുണ്ടാകും. പ്രത്യേക ദിനങ്ങളില്‍ മാത്രമല്ല വെള്ളത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് ചിന്തിക്കേണ്ടതെന്നും ദൈവത്തിന്റെ അനുഗ്രഹീതമായ വരദാനമായ ജലത്തെ ഉപയോഗിക്കാന്‍ കഴിയും എന്ന ആലോചന വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജലസംരക്ഷണ രംഗത്ത് വ്യക്തി തലത്തിലും സമൂഹ തലത്തിലും ആരോഗ്യകരമായ ചിന്തയും സമീപനങ്ങളുമാണുണ്ടാവേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച ടോസ്റ്റ്മാസ്റ്റേര്‍സ് ക്ളബ്ബ് പ്രസിഡണ്ട് എസ്. എ. നിസാമുദ്ധീന്‍ പറഞ്ഞു.
മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. പരിപാടിയുടെ പ്രായോജകരായ അല്‍ സുവൈദ് ഗ്രൂപ്പിനുള്ള പ്രശസ്തി പത്രം അല്‍ സുവൈദ് ഗ്രൂപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസറും റൂസിയ ഗ്രൂപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് നൗഷാദും പി.എന്‍. ബാബുരാജനില്‍ നിന്നും ഏറ്റു വാങ്ങി.
ഭൂമിയില്‍ മനുഷ്യന്റെ നിലനില്‍പ്പിനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലം. മനുഷ്യ ശരീരത്തില്‍പ്പോലും ഏറ്റവും അധികമായുള്ള ഘടകമായ ജലത്തിന്റെ വില അമൂല്യമാണ്. മാനവരാശിയുടെ നിലനില്‍പ്പിനു ജലം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു ലോകത്തെ ഓര്‍മിപ്പിക്കാന്‍ വേണ്ടിയുള്ള ദിനമാണ് മാര്‍ച്ച് 22ന് ആഘോഷിക്കുന്ന ലോകജല ദിനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1993 മുതലാണു ലോക ജലദിനം ആചരിക്കാന്‍ തുടങ്ങിയത്. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സംഘടനയുടെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്പ്മെന്റ് കോണ്‍ഫറന്‍സിലാണു ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്താന്‍ ഒരു ദിനം വേണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്. ഈ നിര്‍ദേശം അംഗീകരിച്ച ഐക്യരാഷ്ട്രസഭ 1993 മുതല്‍ മാര്‍ച്ച് 22ാം തീയതി ലോകജല ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply