ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്യാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച് ടെസ്ല സിഇഒ ഇലോണ്‍ മസ്ക്. വ്യക്തിവിവര ചോര്‍ച്ചയുടെ പേരില്‍ ഫെയ്സ്ബുക്ക് പ്രതിക്കൂട്ടിലായതോടെയാണ് ലക്ഷക്കണക്കിനാളുകള്‍ പിന്തുടരുന്ന രണ്ടു പേജുകളാണ് ടെസ്ല ഡിലീറ്റ് ചെയ്തത്.
ആരെങ്കിലും തന്നെ വെല്ലുവിളിച്ചതു കൊണ്ടല്ല താന്‍ ഫെയ്ബുക്ക് പേജുകള്‍ ഡിലീറ്റ് ചെയ്തതെന്നും തനിക്ക് ഫെയ്സ്ബുക്ക് ഇഷ്ടമില്ലാത്തതിനാലാണെന്നും ഇലോണ്‍ മസ്ക് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. മാര്‍ച്ച് 23 നാണ് സ്പെയ്സ്എക്സിന്റെയും ടെസ്ലയുടെയും ഫെയ്സ്ബുക്ക് പേജുകള്‍ ഡിലീറ്റ് ചെയ്തത്.
വാട്സ്ആപ്പിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍ ‘It is time. #deletefacebook ‘എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് താഴെ ‘ എന്താണ് ഫെയ്സ്ബുക്ക് ?’ എന്നായിരുന്നു ഇലോണ്‍ മസ്കിന്റെ മറുപടി. ഈ കമന്റ് കണ്ട ഒരാള്‍ നിങ്ങള്‍ ആണാണെങ്കില്‍ സ്പേയ്സ് എക്സിന്റെ ഫെയ്സ്ബുക്ക് പേജ് നീക്കം ചെയ്യാമോ എന്ന് വെല്ലുവിളിച്ചു. സ്പേയ്സ് എക്സിന് ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടെന്നുള്ളത് തനിക്കറിയില്ലായിരുന്നുവെന്നും തീര്‍ച്ചയായും താനത് നീക്കം ചെയ്യുമെന്നുമായിരുന്നു ഈ വെല്ലുവിളിയിക്കുള്ള മസ്കിന്റെ മറുപടി. താമസിയാതെ സ്പേസ് എക്സിന്റെ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടു. ഒപ്പം ടെസ്ലയുടേയും.
വിവര വിശകലന സ്ഥാപനമായ കേബ്രിജ് അനലറ്റിക അഞ്ച് കോടിയോളം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി കൈക്കലാക്കിയ സംഭവം വിവാദമായതിന് പിന്നാലെ ഡിലീറ്റ് ഫെയ്സ്ബുക്ക് എന്ന് ഹാഷ്ടാഗ് കാമ്പയിന് സോഷ്യല്‍ മീഡിയയില്‍ ശക്തി പ്രാപിച്ചിട്ടുണ്ട്.
It’s not a political statement and I didn’t do this because someone dared me to do it. Just don’t like Facebook. Gives me the willies. Sorry.
— Elon Musk (@elonmusk) March 24, 2018
Delete SpaceX page on Facebook if you're the man?
— Serdar (@serdarsprofile) March 23, 2018
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news