Flash News

ചിരി, ചിരി സേവന ചിരി! (നര്‍മ്മം)

March 25, 2018 , തോമസ് ഫിലിപ്പ്, റാന്നി

chiri banner1ലോകത്തിലേക്കും അധികം സ്ഥാനങ്ങള്‍ അഥവാ പൊസിഷനുകള്‍ ഉള്ള രണ്ട് സാംസ്ക്കാരിക സംഘടനകളാകുന്നു അമേരിക്കയിലെ ആനയും ആമയും. എത്ര പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിമാര്‍, എത്രയെത്ര സെക്രട്ടറിമാര്‍, എത്ര അസിസ്റ്റന്റ് സെക്രട്ടറിമാര്‍, എത്രയെത്ര കണ്‍വീനര്‍മാര്‍, എത്ര എത്ര അംബാസിഡന്മാര്‍… അങ്ങനെ എത്രയോ അധികം ഭാരവാഹികളാകുന്നു ഈ രണ്ട് അമേരിക്കന്‍ മലയാളി സേവനസംഘടനകളിലുള്ളത്? ഇപ്പോള്‍ അമേരിക്കയിലെ മലയാളം മാധ്യമങ്ങള്‍ തുറന്നൊന്നു നോക്കിയാല്‍ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ആണിന്റെയും പെണ്ണിന്റെയും പേരുകളും ജീവചരിത്രങ്ങളും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോകളുടെയും ചാകരയാണ്! ചാകരയെന്ന് പറഞ്ഞാല്‍ അറേബിയന്‍ കടലില്‍ ചില്പപോള്‍ ചാളകള്‍ തുള്ളിച്ചാടുന്നതുപോലെയുള്ള ചാകര. കൂട്ടത്തില്‍ പല ചാക്യാര്‍ കൂത്തുകളും, അടി തള്ള് കുമ്മിയടി, കൂടിയാട്ടം, തിരുവാതിരകളിയുമുണ്ട് സമ്മേളനത്തില്‍!

കൈയ്യിലുള്ള കാശും കളഞ്ഞ് അമേരിക്കയിലെങ്ങും ഒറ്റയ്‌ക്കോടി നടന്ന് കൊടിയ ചൂഷണങ്ങളും പീഢനങ്ങളും അനുഭവിക്കുന്ന അമേരിക്കയിലെ മലയാളി സഹോദരങ്ങള്‍ക്ക് നിസ്വാര്‍ത്ഥ സുന്ദരമായ സേവനങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ശ്രീ. തോമസ് കൂവെല്ലൂരിനെ സേവനത്തിന്റെ കാര്യം പറയുമ്പോള്‍ ഇവിടെ ഓര്‍ക്കുകയും ഞാന്‍ അദ്ദേഹത്തെ ഹൃദയംഗമമായി അഭിനന്ദിക്കുകയും ചെയ്തുകൊള്ളുന്നു. തനിക്കുവേണ്ടി താന്‍ ഒരിക്കലും കുഴലൂതിയിട്ടുമില്ല!

മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിമാര്‍ യോഗ്യന്മാരാണോന്ന് മനസ്സിലാക്കുവാന്‍ പതിറ്റാണ്ടു കാലത്തെ അവരുടെ ജീവചരിത്രമൊന്നും പഠിക്കേണ്ട കാര്യമില്ലല്ലോ. അതിന് തുറന്ന് ചരിച്ചുകൊണ്ട്‌നില്‍ക്കുന്ന കഥാനായകന്റെയും കഥാനായികയുടെയും ഫോട്ടോകള്‍ നിരീക്ഷിച്ചാല്‍ മാത്രം മതിയല്ലോ. ഉണ്ണിയെ കണ്ടാല്‍ ഊരിലെ പഞ്ഞമറിയാമെന്നാണല്ലോ പഴഞ്ചൊല്ലും. അല്ലെങ്കിലെന്താ ഇത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പൊന്നുമല്ലല്ലോ. എന്തായാലും ചിരിച്ചോണ്ട് നടക്കുന്നത് നല്ലതാണ്. കാണുന്നവര്‍ വട്ടാണെന്ന് പറയരുതെന്നു മാത്രം. ഭാര്യയെ അടുത്തു നിര്‍ത്തിവെളുക്കെ ചിരിച്ചോണ്ട് നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോഴത്തെ ഫാഷന്‍! ഷോയ്ക്കും ചിരിക്കുമൊക്കെ ഏറെ പ്രാധാന്യം കൊടുക്കുന്നവരാണല്ലോ മലയാളികള്‍.

മലയാളി ആണുങ്ങള്‍ ആത്മാര്‍ത്ഥമായി മനസ്സ് തുറന്ന് ചിരിക്കുന്നതായ രണ്ട് ചിരികളുണ്ട്. കൂട്ടുകാരുമായി കള്ളടിച്ച് സുബോധം നഷ്ടപ്പെടുമ്പോള്‍ നടത്തുന്ന വിഡ്ഢിത്വ ചിരിയാണ് ഒന്ന്.മറ്റൊന്ന് ഇലക്ഷനില്‍ നിന്ന് ജയിക്കാന്‍ വേണ്ടി വോട്ടര്‍മാരെയോ സദസ്സിനെയോ അഭിമുഖീകരിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി നടക്കുന്ന ചിരിയാണ്. വിനയം വഴി പോയിട്ടില്ലാത്തവനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ചിരിക്കു പിന്നാലെ വളഞ്ഞു നിന്നൊരു കൈകൂപ്പുമുണ്ട്. ഒരുപാട് ഇനം മലയാളി ചിരിയുണ്ടല്ലോ. അതിനെപ്പറ്റിയൊന്നും ഇവിടെ പറയുന്നില്ല. എന്നാല്‍ അടുത്തകാലത്ത് കണ്ട മറ്റൊരു കുടുംബചിരിയുണ്ട്. അതെനിക്ക് ഇഷ്ടപ്പെട്ടു. 7 വര്‍ഷം മുമ്പുണ്ടായെന്ന് പറയപ്പെടുന്ന ഒരു പാദസ്പര്‍ശനത്തിന്റെ അതര്‍സൈഡ് ഓഫ് ദിസ് ലൈഫ് പുസ്തക പ്രകാശനവേളയില്‍ മാണിയും മരുമോളും മാണിപ്പുത്രനും കൂടി നടത്തിയ കുടുംബചിരിയാണത്. ഈ കുടുംബരാഷ്ട്രീയനാടകം ട്രാജഡിയോ കോമഡിയോ ആയിത്തീരുമെന്ന് കാഴ്ചക്കാര്‍ നിശ്ചയിക്കട്ടെ. സരിതാനായര്‍ ആത്മകഥ എഴുതിയാലും കേരളത്തില്‍ വിറ്റഴിയും പീഡിക്കപ്പെട്ട പതിവ്രതയായ ഒരു ഭാര്യ 7 വര്‍ഷത്തോളം അതിനെതിരെ പ്രതിഷേധിക്കാതെ അനങ്ങാതിരുന്നിട്ട് ഇപ്പോള്‍ പുസ്തകമെഴുതി പൊതുരംഗത്തെത്തിയിരിക്കുന്നതിന്റെ ഉദ്ദേശശുദ്ധി ഏത് മലയാളിക്കാണ് ഇന്ന് മനസ്സിലാകാത്തത്? അധികാരാര്‍ത്തി പിടിച്ച ചില മനുഷ്യര്‍ അതിനായി ഏത് ചെകുത്താനുമായും കൂട്ടുചേരും. ഏത് വേഷവും കെട്ടും! കെ. എം. മാണിക്ക് ഇതില്‍ യാതൊരു സങ്കോചവുമില്ല. സേവനത്തിനു വേണ്ടിയുള്ള തട്ടിപ്പ് ചിരിയുടെ ചാരുതയും ആസ്വാദ്യതയും ഒന്നുവേറെ തന്നെ! കേരളത്തില്‍ കഴിയുന്ന പല കൊച്ചാണന്മാരും വിചാരിക്കുന്നത് അഴരില്‍ കഴിഞ്ഞ് നേതാക്കന്മാരും സേവനവുമില്ലെന്നാണ്!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top