Flash News
ജോ ബൈഡന്‍ അമേരിക്കയുടെ 46-ാം പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും   ****    കല്യാണത്തേക്കാള്‍ പ്രാധാന്യം ജീവകാരുണ്യ പ്രവര്‍ത്തനം തന്നെ, വിവാഹപ്പന്തലില്‍ നിന്ന് ആംബുലന്‍സുമായി വരന്‍ ആശുപത്രിയിലേക്ക്   ****    തമിഴ്‌നാട്ടിലെ ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് പോൾ ദിനകരന്റെ വീട്ടിലും 28 സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി   ****    പുള്ളിപ്പുലിയെ പിടികൂടി കൊന്നു ഭക്ഷിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു   ****    നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മന്ത്രിമാര്‍ക്ക് ബോധോദയം; ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ നേരിട്ടെത്തുന്നു   ****    ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സീന്‍ ലഭിച്ചെന്ന് കൗണ്ടി ജഡ്ജി കെ. പി. ജോര്‍ജ്   ****   

ഫോമാ നാടകോത്സവം; ഏപ്രില്‍ 10 രജിസ്ട്രേഷന്‍ അവസാന തീയതി

March 27, 2018 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

20180325_164740ചിക്കാഗോ: “മധുരിക്കും ഓര്‍മ്മകളെ, മലര്‍മഞ്ചല്‍ കൊണ്ടുവരൂ, കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍… മാഞ്ചുവട്ടില്‍….!” മലയാളികളുടെ നാവില്‍ തത്തിക്കളിക്കുന്ന ഈ ഗാനം, പ്രശസ്ത കെ.പി.എ.സി. നാടകങ്ങളിലെ വര്‍ഗ്ഗീകരണം എന്ന നാടകത്തിനു വേണ്ടി ഒ.എന്‍.വി. കുറുപ്പ് രചിച്ച്, ജി. ദേവരാജന്‍ സംഗീതം നല്‍കി, സി.ഒ.ആന്റോ ആലപിച്ച ഈ ഗാനം, ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണ്.

ന്യൂ ജനറേഷന്‍ ട്രണ്ടിന്റെ വന്‍ കടന്നുകയറ്റം ഉണ്ടെങ്കിലും, ഇന്നും നാടിനേയും ഭാഷയെയും സ്നേഹിക്കുന്ന എല്ലാ മലയാളികളുടെയും മനസ്സിന്റെ ഒരു കോണില്‍, ഉത്സവവും പെരുന്നാളും നാടകവും ഗാനമേളയും തുമ്പയും തുളസിപൂവും തീര്‍ച്ചയായും ഉണ്ടാകും, പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ ഉള്ളില്‍.

പ്രവാസികളാണ് കലയേയും സാഹിത്യത്തെയും ഭാഷയേയും ഇന്ന് കൂടുതല്‍ സ്നേഹിക്കുന്നതെന്ന് ആരോ പറഞ്ഞത് എത്ര വാസ്തവം. 72-ല്‍ പരം അംഗസംഘടനകളുമായി, നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സാംസ്ക്കാരിക സംഘടനകളുടെ ദേശീയ സംഘടനയായ ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) രണ്ടു വര്‍ഷം കൂടുമ്പോള്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കണ്‍‌വന്‍ഷനില്‍, വളരെ വ്യത്യസ്തങ്ങളായ പരിപാടികളും കലാവിരുന്നുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാടകങ്ങള്‍ എന്നും മലയാളിക്ക്, പ്രത്യേകിച്ച് വെള്ളിത്തിര പ്രചാരത്തില്‍ വരുന്നതിന് മുമ്പ്, ജന മനസ്സില്‍ ആഴത്തില്‍ പതിക്കാന്‍ പാകത്തില്‍ ചിന്തിപ്പിച്ചിരുന്ന ഒരു സന്ദേശം തരുന്ന കഥയുടെ ദൃശ്യാവതരണമായിരുന്നു.

2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയ്ക്ക് അടുത്ത് ഷാംബര്‍ഗ് സറ്റിയിലെ റെനസന്‍സ് 5 സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍നില്‍, നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ മാറ്റുരയ്ക്കുന്ന ഫോമാ നാടകോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂർത്തിയായി വരുന്നു. കണ്‍വന്‍ഷനില്‍ ഒട്ടനവധി വ്യത്യസ്തങ്ങളായ പരിപാടികള്‍ ഉള്ളതു കൊണ്ടും, സമയക്രമീകരണത്തിനും, നാടകത്തിനായി ടീമുകളുടെ രജിസ്ട്രേഷന്‍ ഏപ്രില്‍ 10-ഓടെ അവസാനിപ്പിക്കുകയാണ് എന്ന് കമ്മറ്റി ചെയര്‍മാന്‍ സണ്ണി കല്ലൂപ്പാറയും വൈസ് ചെയര്‍മാന്‍ സൈജന്‍ ജോസഫ് കണിയോടിക്കലും പറഞ്ഞു. കമ്മറ്റി അംഗങ്ങളായി പൗലോസ് കുയിലാടന്‍, മനോഹര്‍ തോമസ്, അജിത് അയ്യമ്പള്ളി, ജോജോ കോട്ടൂര്‍, ജോസഫ് ഔസോ, ഷാജി മിറ്റത്താനി, നോയല്‍ മാത്യൂ, ബിജു തൈയ്യല്‍ചിറ, ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, നിഷാദ് പൈറ്റുതറയില്‍, രാജേഷ്, സാബു ലൂക്കോസ്, ടോജോ തോമസ്, മനോജ് തോമസ് എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്.

വിവിധ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ഉള്‍പ്പെടുത്തികൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കണ്‍വന്‍ഷന്റെ ആദ്യ ഘട്ട രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ നോര്‍ത്ത് അമേരിക്കന്‍ മലയാളി മഹാമഹം കൊടിയേറുന്നത്.

പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണല്‍ നെറ്റ്‌വര്‍ക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.

ഫോമായെ കുറിച്ച് അറിയുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദർശിക്കുക  www.fomaa.net

ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598, സണ്ണി കല്ലൂപ്പാറ 845 596 0935.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top