ഫെയ്സ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവര്‍ത്തിച്ചെന്ന് മുന്‍ ജീവനക്കാരന് ക്രിസ്റ്റഫര്‍ വെയ്ലി വെളിപ്പെടുത്തി. കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചെന്ന് ക്രിസ്റ്റഫര്‍ വെയ്ലി പറഞ്ഞു. തീവ്രവാദ ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു. 2007ലാണ് വിവരങ്ങള്‍ ശേഖരിച്ചത്.
എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് വെയ്ലി വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ക്രിസ്റ്റഫര്‍ വെയ്ലി നേരത്തെയും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടാണ് വെയ്ലി പ്രതികരിച്ചത്. കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനിയുടെ ഇന്ത്യ കേന്ദ്രീകരിച്ച പ്രോജക്ടറ്റിന്റെ ഭാഗമായിരുന്ന ഡാന്‍ മുരേസനെ കെനിയയിലെ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കാണപ്പെട്ടിരുന്നതായി വെയ്ലി പറഞ്ഞു.
ജനങ്ങള്‍ വിശ്വസിക്കുന്നത് ആരോ മുരേസനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ്. കെനിയയ്ക്ക് വേണ്ടിയുള്ള കരാറില്‍ എന്തെങ്കിലും അപാകതസംഭവിച്ചാല് അതിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരുമെന്നും വെയ്ലി പറയുന്നു.
ഇന്ത്യയിലെ കമ്പനിയുടെ ഓഫീസും ജീവനക്കാരും മികച്ചതായിരുന്നുവെന്ന് വെയ്ലി പറഞ്ഞു. കോണ്‍ഗ്രസായിരുന്നു അവരുടെ പ്രധാന കക്ഷിയെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും വെയ്ലി വ്യക്തമാക്കി. അവര്‍ക്ക് വേണ്ടി എല്ലാ വിധത്തിലുമുള്ള പ്രോജക്ടുകള്‍ ചെയ്തുകൊടുത്തതായി എനിക്കറിയാം. ദേശീയ പ്രോജക്ടുകളൊന്നും ഇപ്പോളെനിക്ക് ഓര്‍മ്മയില്ലെങ്കിലും പ്രാദേശികമായി ചെയ്തതൊക്കെ ഓര്‍ക്കുന്നുണ്ട്. ഇന്ത്യ വളരെ വലിയ രാജ്യമാണ്. ഒരു സംസ്ഥാനം തന്നെ ബ്രിട്ടന്റെ അത്ര വലുതാണ്. ഇന്ത്യയിലെ ചില വിവരങ്ങള്‍ എന്റെ കയ്യിലുണ്ട്. അത് തരാന്‍ എനിക്ക് സാധിക്കുമെന്നും വെയ്ലി മാധ്യമങ്ങളോട് പറഞ്ഞു.
2010 ലാണ് ജെഡിയുവിന് വേണ്ടി പ്രവർത്തിച്ചത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ചില സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചതായും വെയ്ലി വിശദീകരിച്ചു. ഉത്തർ പ്രദേശിലും ബിഹാറിലും തെരഞ്ഞെടുപ്പ് സമയത്ത് ചില സമുദായങ്ങൾക്കിടയിൽ പ്രവർത്തിച്ചതായും വെയ്ലി അറിയിച്ചു. നേരത്തെ കോൺഗ്രസുമായികേംബ്രഡ്ജ് അനലിറ്റിക്ക സഹകരിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ വിവാദമായിരുന്നു.
I've been getting a lot of requests from Indian journalists, so here are some of SCL's past projects in India. To the most frequently asked question – yes SCL/CA works in India and has offices there. This is what modern colonialism looks like. pic.twitter.com/v8tOmcmy3z
— Christopher Wylie (@chrisinsilico) March 28, 2018
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply