ഉപരി പഠനത്തിനായി ഏതെങ്കിലും കോളേജുകളില്‍ അഡ്മിഷന് ലഭിക്കുന്നതിനും, അപേക്ഷകര്‍ക്ക് അഡ്മിഷന് നല്‍കുന്നതിനും നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ചേരാന്‍ ഉദ്ദേശിക്കുന്ന കോഴ്സ്, ഫീസ്, നിലവാരം, ദൂരം എന്നിങ്ങനെയൊക്കെയുള്ള കാര്യങ്ങളിലാണ് പരിഗണന നല്‍കേണ്ടത്. എന്നാല്‍ ചൈനയിലെ ഒരു വിദ്യാര്‍ത്ഥി ഉപരിപഠനത്തിനായി കോളേജ് തിരഞ്ഞെടുത്തപ്പോള്‍ ഇതൊന്നുമല്ല പരിഗണിച്ചത്. നല്ലൊരു കാമുകിയെ കണ്ടെത്താന്‍ സാധിക്കണം എന്നുമാത്രമായിരുന്നു ആ വിദ്യാര്‍ത്ഥിയുടെ പരിഗണന. ഉപരിപഠനത്തിനായി ആ വിദ്യാര്‍ത്ഥി തെരഞ്ഞെടുത്തതാവട്ടെ ബെയ്ജിങ്ങിലെ ഒരു വനിതാ കോളേജും.
18 വയസുള്ള പേര് വെളിപ്പെടുത്താത്ത വിദ്യാര്‍ത്ഥി കാമുകിയെ കണ്ടെത്തണമെന്ന ലക്ഷ്യവുമായി ചൈനാ വുമണ്‍സ് യൂണിവേര്സിറ്റിയില് പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചത് സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് എന്ന പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
എല്ലാ വര്‍ഷവും ഒരു ആണ്‍ക്കുട്ടിക്ക് ചൈന വുമണ്‍സ് യൂണിവേഴ്സിറ്റി പഠനത്തിനുള്ള അവസരം നല്‍കാറുണ്ട്. ഈ സാധ്യത ഉപയോഗിച്ചാണ് 18 വയസുകാരന് വനിതാ കോളേജില്‍ പ്രവേത്തിനായി അപേക്ഷിച്ചത്.
പ്രവേശനത്തിന് മുന്നോടുയായിട്ടുള്ള അഭിമുഖത്തില്‍ സര്‍വ്വകലാശാല അധികൃതരോടാണ് വിദ്യാര്‍ത്ഥി തന്റെ പ്രഥമ ലക്ഷ്യം വെളിപ്പെടുത്തിയത്. യൂണിവേര്സിറ്റി ഇത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട് യൂണിവേര്‍സിറ്റിയുടെ അനുവാദത്തോടെ അഭിമുഖത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു. ഇതോടെ സംഭവം വൈറലായി.
യൂണിവേഴ്സിറ്റിയില്‍ കുറെ പെണ്‍ക്കുട്ടികള്‍ ഉണ്ട്. തനിക്കിവിടെ പഠിക്കാന്‍ സാധിച്ചാല്‍ ഒരു കാമുകിയെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. എന്തായാലും വിദ്യാര്‍ത്ഥിയുടെ പ്രവേശന നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം.
Print This Post
To toggle between English & Malayalam Press CTRL+g
Read More
‘ഗബ്രിയേല്‍ അവാര്‍ഡു’കള്‍ പ്രഖ്യാപിച്ചു: ‘ശാലോം വേള്‍ഡ്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനല്‍
ഐപിഎല്‍ ആറാം വാര്‍ഷികം മെയ് 12-ന്, ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പ മുഖ്യാഥിതി
ക്രിസ്തുമസ് രാവില്‍ മറിയവും മിന്നാമിനുങ്ങുകളും (കവിത); ഗ്രേസി ജോര്‍ജ്ജ്
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
കുട്ടികളില്‍ കൊറോണ വൈറസ്: ജൂണ്‍ മാസം പ്രതിദിനം ആറായിരം കുട്ടികള്‍ വരെ മരിക്കാന്‍ സാധ്യതയെന്ന് യൂണിസെഫ്
ഫെയ്സ്ബുക്കിനും ഗൂഗിളിനും പുറകെ ട്വിറ്ററും; ജീവനക്കാര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
സംസ്ഥാനത്ത് കോവിഡ്-19 വീണ്ടും പിടിമുറുക്കുന്നു, ഇനിയുള്ള കാലം ജാഗ്രതയോടെ ജീവിക്കണമെന്ന് മുഖ്യമന്ത്രി
ദൈവദശകം പാരായണം, അര്‍ത്ഥതലത്തില്‍ നിന്നും അനുഭവ തലത്തിലേക്ക്: ബ്രഹ്മശ്രീ ത്രിരത്ന തീര്‍ത്ഥസ്വാമികള്‍
തനിക്ക് അലനും താഹയുമായി യാതൊരു ബന്ധവുമില്ല, എന്‍ഐഎ മനഃപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു: അഭിലാഷ് പടച്ചേരി
ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
ഗര്‍ഭിണിയായ ഭാര്യയെ കുത്തി പരിക്കേല്പിച്ച് ഒരു വയസ്സുള്ള മകളെ കൊലപ്പെടുത്തുകയും ചെയ്ത 49-കാരനെ അറസ്റ്റു ചെയ്തു
ടെക്സസില്‍ ഓഫീസുകളും ജിമ്മും ഫാക്ടറികളും മെയ് 18 മുതല്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കും
സത്യമേവ ജയതേ: എച്ച് വി എം എയ്ക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചു
ജന്‍ ഔഷധി ജനപ്രീതി നേടുന്നു, ഏറ്റവും കൂടുതല്‍ ഔഷധം വിറ്റത് കൊവിഡ്-19 ആരംഭിച്ചതിനു ശേഷം
ഫൊക്കാന കണ്വെന്ഷന് മാറ്റിവച്ചു, പുതിയ തീയതി പ്രഖ്യാപനം ജൂണില്‍
അറക്കല്‍ ജോയിയുടെ മരണം ആത്മഹത്യയല്ല, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് സഹോദരന്
സിഎഎയുടെ പേരില്‍ പാക് ഐഎസ്ഐയും അല്‍ ഖ്വയ്ദയും ഇന്ത്യന്‍ മുസ്ലിങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന്
ഡാളസ് കൗണ്ടിയില്‍ കോവിഡ് -19 പോസിറ്റീവ് കേസ്സുകള്‍ 5000 കവിഞ്ഞു, മരണം 125
യു എസ് ഇപ്പോഴും ഇറാന് ആണവ കരാറിന്റെ ഭാഗമാണെന്ന വാദത്തെ റഷ്യ അപലപിച്ചു
നൊസ്റ്റാള്‍ജിയ (കവിത- ലത്തീഫ് നെല്ലിച്ചോട്)
ന്യൂയോര്‍ക്കില്‍ കുട്ടികളില്‍ കാണുന്ന അപൂര്‍വ രോഗത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു
മാംസഭുക്കുകള്‍ക്ക് കഷ്ടകാലം, കുട്ടികളെ ലക്ഷ്യം വെച്ച ആ അദൃശ്യ രോഗം എന്ത്?
ഫോമായുടെ ഇടപെടല്‍; അമേരിക്കയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസും, ഒസിഐ കാര്‍ഡുള്ള കുട്ടികളുടെ യാത്രയും വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍
Leave a Reply