ജാതി, മതം, എത്ര കുട്ടികള്‍ വേണം എന്നത് വ്യക്തിപരമായ അവകാശങ്ങളാണെങ്കില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്

keraനമുക്കിടയില്‍ ജാതി മത കോളങ്ങളില്‍ നിറഞ്ഞ കുഞ്ഞുങ്ങള്‍ ആണ് കൂടുതലും. സര്‍ക്കാര്‍ കണക്കുകള്‍ സാങ്കേതികതയുടെ പിശകുകള്‍ മാത്രം. വ്യക്തമായ പഠനമോ, ഇടകലര്‍ന്ന പരിശോധനയോ കൂടാതെ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ അതേപടി സഭയില്‍ വച്ച് തെറ്റിദ്ധാരണ പരത്തിയ അദ്ധ്യാപകന്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നു. 1,23,630 സ്‌കൂള്‍ കുട്ടികളും, ഹയര്‍ സെക്കന്‍ഡറിയില്‍ 517 കുട്ടികളും ജാതി രേഖപ്പെടുത്തിയിട്ടില്ല എന്ന് പറയുമ്പോള്‍ സ്‌കൂള്‍ റെക്കോര്‍ഡുകളില്‍ ജാതി കോളങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു എന്നത് പകല്‍പോലെ സത്യവുമാണ്. ഒന്നുകില്‍ സര്‍ക്കാര്‍ മികവ് കാണിക്കാന്‍ തെറ്റായ പ്രസ്താവനകള്‍ നടത്തി വീമ്പു പറയുന്നു, സ്വയം ആശ്വസിക്കുന്നു. അതുമല്ലെങ്കില്‍ ജാതി മതങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട എന്ന നിയമത്തെ സാധൂകരിക്കാന്‍ നടത്തുന്ന ഈ പ്രഖ്യാപനങ്ങളില്‍ നിന്നും എന്ത് നേട്ടമാണ് സര്‍ക്കാര്‍ നേടുന്നത്? ഭരണ വളര്‍ച്ചയോ? അതോ ഭരണ വീഴ്ചയോ?

യഥാര്‍ത്ഥ വസ്തുത ഇത് മാത്രമാണ്. സ്‌കൂളുകളില്‍ രക്ഷകര്‍ത്താക്കള്‍ നല്‍കിയ അപേക്ഷയില്‍ 95 ശതമാനത്തിലധികം പേര്‍ ജാതിയും, മതവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ “സമ്പൂര്‍ണ്ണ” എന്ന സര്‍ക്കാര്‍ സോഫ്റ്റ്‌വെയറില്‍ കുട്ടികളുടെ രേഖകള്‍ രേഖപ്പെടുത്തുന്ന അധ്യാപകരോ, ചുമതലപ്പെട്ട ഉദോഗസ്ഥരോ, നിര്‍ബന്ധിത കോളം അല്ലാത്ത ജാതി മത കോളങ്ങള്‍ “സ്കിപ്പ്” ചെയ്തു വിവരങ്ങള്‍ പൂര്‍ത്തിയാക്കി കമ്പ്യൂട്ടറില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു എന്നറതുകൊണ്ടാണ് ഈ തെറ്റുകള്‍ കടന്നു കൂടിയത്. പൊതുജനങ്ങള്‍ക്കു നിയമസഭയിലെങ്കിലും വ്യക്തവും, സത്യവുമായ വിവരങ്ങള്‍ സര്‍ക്കാര്‍ നല്‍കണം എന്ന ചുമതല ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്.

“വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് ” അത് സഭയ്ക്ക് പുറത്തു പോരെ. ഇവിടെ നിങ്ങള്‍ ജനപ്രതിനിധികളാണ്ൾ. പാര്‍ട്ടി പ്രതിനിധികള്‍ എന്നത് പാര്‍ട്ടി ആപ്പീസില്‍ മാത്രമാണ്. കൃത്യമായ വിവരങ്ങള്‍, പ്രത്യേകിച്ച് വളരെ സെന്‍സിറ്റീവ് ആയ ജാതി, മതം, വർഗ്ഗം, എന്നീ വിഷയങ്ങളിലെങ്കിലും കൃത്യത ഉറപ്പാക്കിയാല്‍ നാം രണ്ടു നമുക്ക് രണ്ടു എന്ന സര്‍ക്കാര്‍ പോളിസിയെ മറികടക്കുന്നതിനുള്ള ആഹ്വാനങ്ങള്‍ പോലെ ഇനി നിര്‍ബന്ധമായും ജാതിയും മതവും രേഖപ്പെടുത്തണം എന്ന ആഹ്വാനങ്ങളില്‍ നിന്നും മത നേതാക്കള്‍ ഒഴിഞ്ഞുനില്‍ക്കാനെങ്കിലും ഇത് സഹായമാകും എന്നും.. ജാതിയും, മതവും, എത്ര കുട്ടികള്‍ വേണം എന്നതുമെല്ലാം വ്യക്തിപരമായ അവകാശങ്ങളാണെങ്കിലും ഇന്ത്യ പോലുള്ള രാജ്യത്തു സ്വയം വിലയിരുത്തലുകള്‍ നടത്തി ഓരോ വ്യക്തികളും പ്രവര്‍ത്തിക്കേണ്ടതാണെന്നു മാത്രം അടിവരയിടുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment