
ഐഡിയ ടൂര്‍ 2018ന്റെ ബ്രോഷര്‍ ഐഡിയ ഫാക്ടറി ചെയര്മാന് മഞ്ചേരി നാസറിന് നല്കി മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പ്രകാശനം ചെയ്യുന്നു
ദോഹ: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് നെറ്റ്വര്ക്കിംഗ് കൂട്ടായ്മയായ ഐഡിയ ഫാക്ടറിയുടെ നേതൃത്വത്തില്‍ യുറോപ്പിലേക്ക് ബിസിനസ് ടൂര്‍ സംഘടിപ്പിക്കുന്നു. ബിസിനസുകാര്‍, ഏന്റര്‍പ്രൈണേഴ്സ്, ബിസിനസ് കോച്ചുകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ മെയ് 4 വരെ നടക്കുന്ന യാത്രയില്‍ യുറോപ്പിലെ ഫാക്ടറികള്‍, ബിസിനസ് സ്ക്കൂളുകള്‍, യുണിവേഴ്സിറ്റികള്, തുടങ്ങിയവ സന്ദര്‍ശിക്കും.
ഐഡിയ ടൂര്‍ 2018ന്റെ ബ്രോഷര്‍ ഐഡിയ ഫാക്ടറി ചെയര്മാന് മഞ്ചേരി നാസറിന് നല്കി മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പ്രകാശനം ചെയ്തു. ഐഡിയ ഫാക്ടറി ബോര്‍ഡ് മെംബര്‍മാരായ ജാഫര്‍ മാനു, അബ്ദുല്‍ മജീദ് ഗസല്‍ എന്നിവര്‍ പങ്കെടുത്തു. ജീവിതം ഒരു യാത്രയാണെന്നും യാത്ര ഹൃദ്യവും ആസ്വാദ്യകരവുമാകുന്നത് സമാനമനസ്കരായ കൂട്ടുകാരെ കിട്ടുമ്പോഴാണെന്നും ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഈയര്‍ത്ഥത്തില്‍ ഐഡിയ ഫാക്ടറി സംഘടിപ്പിക്കുന്ന യൂറോപ്യന്‍ പര്യാടനം മുഴുവന്‍ പങ്കാളികള്‍ക്കും വേറിട്ട അനുഭവമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ജര്‍മ്മന്‍ ഗ്രാമത്തിലെ ഗ്രാമീണര്‍ക്കൊപ്പമുള്ള കൂടിക്കാഴ്ച്ച, യൂറോപ്യന്‍ ഫാക്ടറികളുടെ വിസ്മയ കാഴ്ച്ചകള്‍, നവീന ആശയങ്ങളുടെ യൂറോപ്യന്‍ ലോകം തേടിയുള്ള അന്വേഷണം, കാമ്പസില്‍ പുതുതലമുറക്കൊപ്പം വികാരങ്ങള്‍ പങ്ക് വെക്കുന്നത്, യുറോപ്പിലെ ദീര്‍ഘ കാല മലയാളി പ്രവാസികള്‍ക്കൊപ്പമുള്ള സൗഹൃദ കൂട്ടായ്മ, യുറോപ്യന്‍ ബുള്ളറ്റ് ട്രെയിനില്‍ വെച്ച് സവിശേഷമായ മീറ്റീംഗ്, കേരളത്തില്‍ നിന്നുള്ള പ്രവാസി പ്രമുഖരുമായുള്ള ഒത്തുചേരല്‍ തുടങ്ങിയവ ഐഡിയ ടൂറീന്റെ പ്രത്യേകതയായിരിക്കുമെന്നും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വിശിഷ്യ കേരളത്തില്‍ നിന്നും ലോകത്തിന് സമര്‍പ്പിക്കാവുന്ന ആശയങ്ങള്‍ തേടിയുള്ള ഒരു ബൗദ്ധിക ഗവേഷണ ആസ്വദക യാത്രയാണ് 99 ഐഡിയ ഫാക്ടറി ഐഡിയ ടൂര്‍ യുറോപ്പ് എന്ന് യുറോപ്യന്‍ ടൂര്‍ വിശദീകരിച്ച് സംസാരിക്കവേ മഞ്ചേരി നാസര്‍ പറഞ്ഞു.
നവീന ആശയങ്ങള്‍കൊണ്ട് അന്താരാഷ്ട്ര ചലനങ്ങള്‍ സൃഷ്ടിച്ച 99 ഐഡിയ ഫാക്ടറി ഇതിനോടകം തന്നെ നിരവധി ബിസിനസ് മീറ്റുകളും ബിസിനസ് ടുറുകളും സംഘടിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സമൂഹത്തില്‍ ബിസിനസ് സംസ്കാരം വളര്‍ത്താനും വിവിധ മേഖലകളില്‍ നിന്നുള്ള ബിസിനസ് സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും സംഘടിപ്പിച്ച ബിസ് 2015, 1300ാളം സംരംഭകര്‍ക്ക് ജീവിതത്തിന്റെയും ബിസിനസിന്റെയും വിജയമന്ത്രം പകര്‍ന്ന് നല്കിയ പെപ്ടാക് 2016, യു.എ.ഇയിലെ ബിസിനസ് സാധ്യകള്‍ക്ക് പുതിയ ഊര്‍ജ്ജം നല്കിയ ബിസ് ദുബൈ കോണ്‍ക്ലേവ് 2017 എന്നിവ സംരംഭകര്‍ക്ക് പുതു ഊര്‍ജ്ജം നല്കിയവയായിരുന്നു.
40 അംഗ ഐഡിയ ഫാക്ടറിയുടെ ഫാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്റ്, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ യുറോപ്യന്‍ രാജ്യങ്ങളിലൂടെയുള്ള ഈ അവിസമരണീയ യാത്രയില്‍ ഇനി ഏതാനും പേര്‍ക്ക് കൂടി അവസരമുണ്ടായിരിക്കും. ഐഡിയ ടൂര്‍ 2018നുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9744750000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply