കുടവയര്‍ വെറും കുടവയറല്ല; ന്യൂജെഴ്സിയിലെ 63-കാരന് സംഭവിച്ചത്

tumorന്യൂജെഴ്സി: കുടവയറില്ലാത്തവര്‍ ഇന്ന് ചുരുക്കമാണ്. പ്രായം കൂടിയവര്‍ക്കും കുറഞ്ഞവര്‍ക്കും കുടവയര്‍ സാധാരണ കണ്ടുവരാറുണ്ട്. കുടവയര്‍ ചുരുങ്ങാന്‍ വ്യായാമ മുറകളും മറ്റും ഒരു പരിധിവരെ സഹായിക്കും. എന്നാല്‍ ചിലരാകട്ടെ കുടവയര്‍ ഒരു അലങ്കാരമായി കൊണ്ടു നടക്കും. കുടവയര്‍ കൂടുതലുള്ളവര്‍ക്ക് ചില ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. ശരീരത്തില്‍ വരുന്ന ചെറിയ മാറ്റം പോലും നിസാരമായി കാണരുതെന്ന് സൂചിപ്പിക്കുകയാണ് ന്യൂജെഴ്സി സ്വദേശിയായ അറുപത്തിമൂന്നുകാരന്‍ കെവിന്‍ ഡാലിയുടെ അനുഭവം .

ചെറിയൊരു കുടവയര്‍ കണ്ടപ്പോള്‍ അതു ബിയര്‍ ബെല്ലിയെന്ന് കെവിന്‍ വിചാരിച്ചു. എന്നാല്‍ നാള്‍ക്ക് നാള്‍ ഉദരത്തിമന്റെ വലുപ്പവും ശരീരഭാരവും കൂടികൂടി വന്നു. തുടര്‍ന്ന് ആശുപത്രിയിലെ സിടി സ്‌കാനിന്റെ ഫലം വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. കെവിന്റെ ഉദരത്തില്‍ 28.5 പൗണ്ട് തൂക്കമുള്ള ഒരു ട്യൂമര്‍ വളരുന്നു !

ലിപ്പോസര്‍കോമ എന്ന കാന്‍സറാണ് കെവിനെ ബാധിച്ചത്. പത്തു മുതല്‍ പതിനഞ്ചു വര്‍ഷം വരെ നീണ്ട കാലയളവില്‍ കുടവയര്‍ എന്നു മാത്രം കരുതിയത് ട്യൂമറായത്. ആറ് മണിക്കൂര്‍ നീണ്ട് ശസ്ത്രക്രിയയിലൂടെയാണ് ട്യൂമര്‍ നീക്കിയത്. ട്യൂമര്‍ പടര്‍ന്നു പിടിച്ചതിനാല്‍ കെവിന്റെ ഒരു വൃക്കയും ശസ്ത്രക്രിയയില്‍ നീക്കം ചെയ്യേണ്ടി വന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment